Month: February 2022
-
LIFE
ആദിവാസി” രണ്ടാമത്തെ പോസ്റ്റർ റിലീസ്
ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുമായി “ആദിവാസി” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു . ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു … മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ “ആദിവാസി”. ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിക്കുന്നു. ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ് . മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായത് . അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു. പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുഗേശ്, എഡിറ്റർ-ബി ലെനിൻ,…
Read More » -
NEWS
ഉപ്പ് കൂടിയാല്‍ കറി കളയണ്ട, ഉപ്പ് കുറയ്ക്കാൻ പൊടിക്കൈകള്‍ പലതുണ്ട്; പരീക്ഷിക്കൂ
ഉപ്പ് രുചിയിൽ രാജനാണ്. ഉപ്പ് കുറഞ്ഞാലും കൂടിയാലും ഭക്ഷത്തിലുള്ള താല്പര്യം നഷ്ടപ്പെടും. ഭക്ഷണത്തിലെ മറ്റ് ചേരുവകൾക്കൊന്നും ഇത്ര പ്രാമുഖ്യമില്ല. ഉപ്പ് കുറഞ്ഞു പോയാൽ അല്പം കൂടി ചേർത്താൽ മതി. പക്ഷേ കൂടിപ്പോയാലോ…? വീട്ടമ്മമാരെ കുഴപ്പിക്കുന്ന ഈ സങ്കീർണ പ്രശ്നത്തിനിതാ ഒരു പരിഹാരം 👌 ഉപ്പ് കുറയ്ക്കാനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ത്ത് കൊടുക്കുക. കറി തണുത്ത ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാവുന്നതാണ്. 👌ഉപ്പ് കൂടുമ്പോള്‍ ഒരു നുള്ള് പഞ്ചസാര യോ ശർക്കരയോ ചേര്‍ത്താല്‍ രുചി ക്രമീകരിക്കപ്പെടും. 👌ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് രസം കുറഞ്ഞ് കിട്ടും. 👌 ഉപ്പ് കൂടിയെന്ന് തോന്നുമ്പോള്‍ കുറച്ച് വെള്ളം കൂടി ചേര്‍ത്ത് തിളപ്പിച്ചാലും ഉപ്പ് കുറയും.
Read More » -
Kerala
ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ,വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യയെന്നു സംശയം
കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. സോഫ്റ്റ്വെയർ എൻജിനീയർ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
Read More » -
Kerala
മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ അസമില്‍ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: വ്യോമസേനാ യുദ്ധവിമാനമായ സുഖോയ്യുടെ പൈലറ്റ് ലഫ്റ്റനന്റ് ജോര്‍ജ് കുര്യാക്കോസ് (26) അസമില്‍ വാഹനാപകടത്തില്‍ മരിച്ചു.ടെസ്പുരില്‍ നിന്നു ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നും വന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജരായിരുന്ന കിഴക്കമ്പലം വെള്ളൂര്‍ പക്കാമറ്റത്തില്‍ പി.പി. കുര്യാക്കോസിന്റെയും റിട്ടയേര്‍ഡ് അധ്യാപിക ഗ്രേസി കുര്യാക്കോസിന്റെയും മകനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു രണ്ടിനു കിഴക്കമ്ബലത്തെ വസതിയില്‍ നടത്തുന്ന ശുശ്രൂഷയ്ക്കുശേഷം വേളൂര്‍ മൗണ്ട് സഖായ് യാക്കോബായ സുറിയാനി പള്ളിയില്‍.
Read More » -
Food
നാല്‍പത് കഴിഞ്ഞാല്‍ മുട്ട ഉപയോഗം എങ്ങനെയാക്കാം.
വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യം നിര്‍ണയിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണത്തിന് പങ്കു ണ്ട്ശരീരത്തില്‍ അവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളും നാം ഭക്ഷണത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവര്‍ത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും കാത്തുസൂക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം. നന്നായി ക്രമപ്പെടുത്തിയ ഒരു ഭക്ഷണ രീതിക്ക് അതിനു സാധിക്കും. എന്നാല്‍ പ്രായമേറുമ്പോള്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാല്‍ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. കട്ടിയാഹാരങ്ങൾ വര്‍ജ്ജിക്കുക എന്നതും, ഒരു പ്രായം കടന്നവര്‍ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ടെന്നും പറയുന്നതും കേട്ടിട്ടില്ലേ? പ്രധാനമായും ‘ഷുഗര്‍’, ‘കൊളസ്‌ട്രോള്‍’ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിക്കുന്നത്. നമ്മുടെ ഭക്ഷണ രീതികളുമായി നന്നായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങളാണ് ഇവ. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും വ്യത്യസ്ത തലത്തിലുള്ള ഭക്ഷണ ചിട്ട പിന്തുടരേണ്ട ആവശ്യമുണ്ടോ? മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കില്‍ നാല്‍പത് കടന്നവരാണെങ്കില്‍ സവിശേഷിച്ചും പുരുഷന്മാര്‍ നിത്യവും ഓരോ…
Read More » -
Kerala
പണം നല്കാൻ എന്ന വ്യാജേന പേയ്‌മെന്റ് ലിങ്കുകൾ അയച്ച് അവയിൽ PIN നമ്പർ നല്കാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധിക്കുക
✔️ നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല. ✔️ UPI ID പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ. ✔️ ആപ്പിന്റെ UPI PIN പേജിൽ മാത്രമേ UPI PIN ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും UPI PIN ഷെയർ ചെയ്യരുത്. ✔️ പണം ഒടുക്കുന്നതിന് മാത്രം QR കോഡ് സ്കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് QR കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല. ✔️ ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്ക്രീൻ ഷെയറിംഗ് അപ്പുകളോ SMS ഫോർവെഡിംഗ് അപ്പുകളോ മനസ്സിലാക്കാതെ ഡൗൺലോഡ് ചെയ്യരുത്. #keralapolice#onlinepayment
Read More » -
Kerala
കട്ടപ്പനക്കടുത്ത് വണ്ടന്‍മേട്ടിൽ ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്നു, മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യാമാതാവിനോട് അമാന്യമായി പെരുമാറി
കട്ടപ്പന: വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിന്റെ മരണം കൊലപാതകം. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തി(38) നെ കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. ഭാര്യ ആദ്യം പൊലീസിനോട് പറഞ്ഞത് ഭർത്താവ് നടയിൽ നിന്ന് മൂക്കും കുത്തി വീണു എന്നായിരുന്നു. സംശയം തോന്നി പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ കാപ്പി വടിക്ക് അടിച്ചു കൊന്നതാണെന്ന് കണ്ടെത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനിടെ അന്നൈ ലക്ഷ്മി തന്നെ, ഭർത്താവിനെ താൻ കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. ഈ മാസം ആറിനാണ് വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തിനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത വണ്ടന്‍മേട് പോലീസ്, ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ്, എ.എസ്.ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭാര്യ…
Read More » -
Kerala
രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ വിജയത്തിലും ‘തല്ല്’ വാങ്ങി ശ്രീശാന്ത്
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളം തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.ഇന്നിംഗ്സിനും 166 റണ്‍സിനുമായിരുന്നു കേരളത്തിന്റെ വിജയം.മത്സരത്തില്‍ മറ്റെല്ലാ താരങ്ങളും തിളങ്ങിയപ്പോള്‍ 13 വര്‍ഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ എസ് ശ്രീശാന്തിന് കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല.മേഘാലയ രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന് പുറത്തായപ്പോള്‍ അവര്‍ക്ക് ഏക ആശ്വാസമായത് ശ്രീശാന്തിന്റെ ഓവറുകളായിരുന്നു. ശ്രീശാന്തിന്റെ ഒന്‍പത് ഓവറുകലില്‍ നിന്ന് 57 റണ്‍സാണ് മേഘാലയന്‍ ബാറ്റ്‌സമാന്‍മാര്‍ അടിച്ചെടുത്തത്. അതായത് ടെസ്റ്റില്‍ 6.33 എക്കണോമിയായിരുന്നു ശ്രീശാന്ത് പന്തറെിഞ്ഞത്.മറ്റ് കേരള ബാറ്റ്‌സ്മാന്‍മാര്‍ മൂന്നും അതില്‍ താഴെയും എക്കണോമിയില്‍ പന്തെറിഞ്ഞപ്പോഴാണ് ശ്രീശാന്ത് അക്ഷരാര്‍ത്ഥിത്തല്‍ തല്ലുവാങ്ങിയത്. മാത്രമല്ല ഒരു വിക്കറ്റ് പോലും ശ്രീയ്ക്ക് വീഴ്ത്താനും ആയില്ല. നാല് വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് വിക്കറ്റ് വേട്ടയ്ക്കാരില്‍ ഒന്നാമന്‍.ജലജ് സക്‌സേന മൂന്നും ആദ്യമായി രഞ്ജിയിൽ അരങ്ങേറ്റം കുറിച്ച 16 വയസ്സുകാരൻ ആപ്പിള്‍ ടോം രണ്ടും മനു കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സില്‍…
Read More » -
Kerala
കാട്ടാനയുടെ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു
മൂന്നാർ: കാട്ടാനക്കൂട്ടത്തിന്റ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു.ഇന്നലെ പുലർച്ചെ 01.15 ന് തേനിയിൽ നിന്ന് മൂന്നാറിന് വന്ന RSC 596 ബസിന്റ ചില്ലാണ് തോണ്ടിമല എന്ന സ്ഥലത്തുവെച്ച് കാട്ടാനക്കൂട്ടത്തിന്റ അക്രമത്തിൽ തകർന്നത്.ബസിന്റെ മുൻഭാഗത്തെ ഗ്രിൽ ചവിട്ടിത്തകർക്കുകയും ഫ്രണ്ട് ഗ്ലാസ് കുത്തിപ്പൊട്ടിക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പിന്നീട് ആനകൾ സംഭവസ്ഥലത്തു നിന്നും പോയ ശേഷം ബസും യാത്രക്കാരും സുരക്ഷിതമായി മൂന്നാറിലെത്തി.
Read More » -
Kerala
സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ പൂര്‍ണ തോതില്‍ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച മുതൽ പൂര്‍ണ തോതില്‍ സജ്ജമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിൽ ആണെന്നും മന്ത്രി അറിയിച്ചു. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ എത്തും.ഇതിൽ യാതൊരു ഉത്കണ്ഠയുടെയും ആവശ്യമില്ല,എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി എന്നും മന്ത്രി അറിയിച്ചു.യൂണിഫോമില്‍ കടുംപിടുത്തമില്ല.ഹാജറും നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതലയാണ്.അധ്യാപക സംഘടനകളുടെ യോഗത്തില്‍ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: കുട്ടികള്‍ക്ക് സ്കൂളിലേക്ക് എത്താന്‍ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു
Read More »