കോഴഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന് കോഴഞ്ചേരി പമ്ബ മണപ്പുറത്ത് ഇന്ന് സമാപനം.വിവിധ സഭാ അധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് കൺവൻഷന്റെ പരിസമാപ്തി.
അതിരുകള്‍ കടന്ന് ഇരമ്ബിയെത്തുന്ന ആള്‍ക്കൂട്ടമായിരുന്നു എന്നും മാരാമണ്‍ കണ്‍വെന്‍ഷന്റെ അടയാളം.മകര – കുംഭ ചൂടിനെ വെല്ലുന്ന വിശ്വാസച്ചൂടായിരുന്നു ഇങ്ങനെ പങ്കെടുക്കുന്ന ആള്‍ക്കുട്ടത്തിന്റെ ഉള്ളിലെന്നും ഉണ്ടായിരുന്നതും.ഇന്നും ആ വിശ്വാസത്തിന് ഒരു കുറവുമില്ലെങ്കിലും മാസ്ക്കിട്ട
മുഖങ്ങളും അകലം പാലിച്ച ഇരിപ്പിടങ്ങളും കണ്‍വന്‍ഷന്‍ പന്തലിന്റെ ഭംഗിക്കു നേരിയ കുറവുണ്ടാക്കി.കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു കണ്‍വെന്‍ഷന്‍ എന്നതിനാൽ
1500 പേര്‍ക്കായിരുന്നു ഇത്തവണ യോഗങ്ങളില്‍ നേരിട്ടുള്ള പ്രവേശനം.
അതിനാൽ തന്നെ കണ്‍വെന്‍ഷനിൽ പലർക്കും പങ്കെടുക്കാൻ സാധിച്ചിട്ടുമില്ല.
എങ്കിലും നേരിട്ടു പങ്കെടുക്കുന്നവരേക്കാള്‍ എത്രയോ ആയിരങ്ങള്‍ സ്വന്തം വീടുകളിലും ഓഫിസുകളിലും വിദേശങ്ങളിലുമിരുന്ന് കണ്‍വന്‍ഷന്റെ ഭാഗമായി.അടുത്ത വര്‍ഷം വലിയ പന്തലും അതില്‍ നിറയെ വിശ്വാസസമൂഹവും കൂടിവരുമെന്ന പ്രതീക്ഷയിലാണ് ഇത്തവണത്തെ കൺവൻഷന്റെ പരിസമാപ്തി.