KeralaNEWS

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

കിഴക്കമ്ബലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്.എന്നാല്‍ ദീപു മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു.

അതേസമയം ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ആരോപിച്ചു.ദീപുവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്.ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎല്‍എ ശ്രീനിജനെയാണെന്നും സാബു പറഞ്ഞു.

Back to top button
error: