കഴിഞ്ഞ ദിവസത്തെ കാഴ്ചയായിരുന്നു.എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു പുറകിലുള്ള ഇടറോഡിനു കുറുകെ ഒരാൾ മലർന്നു കിടക്കുന്നു.ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ വീണ് പോയതാവാം.രണ്ടു നായകൾ അയാളുടെ ഇടതും വലതുമായി കാവലുണ്ട്.
ഒട്ടേറെ വാഹനങ്ങൾ അയാളെ സ്പർശിക്കാതെ ഞെങ്ങിയും ഞെരുങ്ങിയും അതുവഴി കടന്നു പോകുന്നുണ്ട്.ഓരോ വാഹനം വരുമ്പോഴും ആ നായകൾ എഴുന്നേറ്റു നിന്ന് കുരച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു.ഇതിനിടയ്ക്ക് അയാളുടെ അരികിലേക്ക് ചെന്ന ഒന്നോരണ്ടോ പേരുടെ നേർക്ക് നായകൾ കുരച്ചുകൊണ്ട് ചാടുകയും ചെയ്തു.
ഇതിനിടയ്ക്ക് ഒരാൾ തന്റെ വാഹനം അയാളുടെ അരുകിൽ ചേർത്തു നിർത്തി.എങ്കിലും
അയാളോടൊപ്പമുള്ള നായ്ക്കൾ അയാളെ അങ്ങോട്ടേയ്ക്ക് അടുപ്പിക്കുന്നില്ല.ആദ്യം അവറ്റകളെ അനുനയിപ്പിച്ച് അയാൾ വീണുകിടക്കുന്ന
മനുഷ്യന്റെ അടുത്തേക്ക് ചെന്നു.പിന്നീട് വാഹനത്തിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് അയാളുടെ മുഖത്തും വായിലുമായി ഒഴിച്ചു.
നായകൾ മുരണ്ടു കൊണ്ട് അയാളുടെ അടുത്തേക്കടുത്തേക്ക് നീങ്ങി വരികയാണ്.ഇതു കണ്ട് പല വണ്ടികളിൽ നിന്നും ആളുകളിറങ്ങി നായ്ക്കളെ എറിഞ്ഞോടിക്കാൻ ശ്രമിച്ചു.എന്നാൽ അതുങ്ങൾ അയാൾക്ക് ചുറ്റും മുരണ്ടു കൊണ്ട് നിന്നതേയുള്ളൂ.
അല്പ നേരത്തിനു ശേഷം എന്തൊക്കെയോ പുലമ്പിക്കൊണ്ട്
അയാൾ എഴുന്നേറ്റു.പിന്നെ ആരെയും ശ്രദ്ധിക്കാതെ ആടിയാടി നടന്നു.കൂടെ ആ നായ്ക്കളും.
അന്നം അന്യർക്ക് കൊടുക്കുമ്പോൾ അത് നായക്ക് തന്നെ കൊടുക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്!
ഒരു ബിഗ് സല്യൂട്ട് -ആ തെരുവ് നായ്ക്കൾക്ക് !!
തെരുവ് നായ്ക്കളുടെ ഉപദ്രവം ഏറ്റിട്ടുള്ളവർ ക്ഷമിക്കുക.