ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്, കലാം വേള്‍ഡ് റെക്കോഡ് എന്നിവയില്‍ ഇടംനേടിയ തിരുവനന്തപുരം സ്വദേശികളായ ശിഖ എസ് എസ്, ശ്രേഷ്ഠ എസ് എസ് എന്നീ സഹോദരിമാരെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തി അനുമോദിച്ചു.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കടല്‍ചിപ്പികളെ തിരിച്ചറിയുകയും അവയുടെ ശാസ്ത്രീയ നാമം കൃത്യമായി പറയുകയും ചെയ്തതിലൂടെയാണ് ശ്രേഷ്ഠ എന്ന എല്‍.കെ.ജിക്കാരിയും കേരളത്തിലെ 44 നദികളുടെയും പേര് 19 സെക്കന്റിനുള്ളില്‍ പറഞ്ഞതിലൂടെയാണ് ഒന്നാം ക്ലാസുകാരിയായ ശിഖയും റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.
ഈ രണ്ടു കൊച്ചുമിടുക്കികളേയും മന്ത്രി ആദരിക്കുകയും ട്രോഫിയും മധുര പരഹാരങ്ങളും നല്‍കുകയും ചെയ്തു. ഇത്തരം കുരുന്ന്പ്രതിഭകളായ കുട്ടികളെ ആദരിക്കുകയും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്യേണ്ടത് നാടിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു.