Month: February 2022

  • Kerala

    സീനിയോറിറ്റി നഷ്ടപ്പെട്ടാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

    തിരുവനന്തപുരം: 2000 ജനുവരി ഒന്നു മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടമാകാതെ രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം.സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മുന്‍കാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 30 വരെയുളള കാലയളവിലാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക. പ്രത്യേക പുതുക്കൽ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും നടത്താം.

    Read More »
  • Kerala

    ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കൽ;അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

    തിരുവനന്തപുരം: ബിഎസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളില്‍ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. പട്ടിക ജാതി, പട്ടിക വര്‍​ഗ വിഭാഗക്കാര്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷന്‍ സമര്‍പ്പണവും ഫെബ്രുവരി 25, 26 തീയതികളില്‍ ഓണ്‍ലൈനായി നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363,64 നമ്ബറില്‍ ബന്ധപ്പെടുക.

    Read More »
  • Kerala

    സൗദിയിൽ ഉച്ചത്തിൽ പാട്ട് വച്ചാൽ ഇനിമുതൽ ശിക്ഷ

    റിയാദ് : സൗദി അറേബ്യയില്‍  പള്ളികളില്‍ ബാങ്ക് വിളിക്കുമ്ബോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെച്ചാൽ ഇനിമുതൽ പിടിവീഴും.പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 2,000 റിയാലായി ഉയരും.കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് ബാധകമാണ്.  താമസസ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നവര്‍ക്കെതിരെയും പിഴ ചുമത്തും.അയല്‍വാസികള്‍ പരാതിപ്പെട്ടാല്‍ 500 റിയാലാണ് പിഴ ചുമത്തുക.

    Read More »
  • Kerala

    മലകയറ്റത്തിനു പോയ മൂവര്‍സംഘത്തിലെ ഒരാൾ മരിച്ച നിലയില്‍ 

    നേര്യമംഗലം: മലകയറ്റത്തിനു പോയ മൂവര്‍സംഘത്തിലെ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.നേര്യമംഗലം ചെമ്ബന്‍കുഴി മീന്പാട്ട് വീട്ടില്‍ റെന്നി-ജയ ദമ്ബതിമാരുടെ മകന്‍ ജെറിനാ(21)ണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാത്രി 10 മണിയോടു കൂടിയാണ്‌ കവളങ്ങാട്‌ പിച്ചാട്ട്‌ മലയിലേക്ക്‌ ജെറിന്‍ രണ്ട്‌ സുഹൃത്തുക്കള്‍ക്കൊപ്പം പോയത്‌.മലമുകളിലെത്തിയശേഷം മൂവരും ഒരുമിച്ചിരുന്ന്‌ മദ്യപിച്ച്‌ മലയുടെ മുകളില്‍ തന്നെ കിടന്നുറുങ്ങുകയായിരുന്നു.പിറ്റേന്ന്‌ രാവിലെ സുഹൃത്തുക്കള്‍ ജെറിനെ വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഇവർ വിവരം ബന്ധുക്കളെ അറിയച്ചതിനെത്തുടര്‍ന്ന്‌ ബന്ധുക്കൾ ഊന്നുകല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌ മലയിലെത്തി പരിശോധിച്ച ശേഷം മൃതശരീരം കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെത്തിച്ചു.പിന്നീട്‌ കളമശ്ശേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി.നേര്യമംഗലം പെട്രോള്‍ പമ്ബിലെ ജീവനക്കാരനായിരുന്നു.

    Read More »
  • Kerala

    വാളയാറിൽ ട്രെയിനുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഇന്റര്‍ മീഡിയേറ്റ് ബ്ലോക്ക് സിഗ്നലിങ് സിസ്റ്റം 

    പാലക്കാട്: വാളയാര്‍- കഞ്ചിക്കോട് സ്റ്റേഷനുകള്‍ക്കിടയില്‍ ബി ലൈനില്‍ ട്രെയിനുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഇന്റര്‍ മീഡിയേറ്റ് ബ്ലോക്ക് സിഗ്നലിങ് സിസ്റ്റം (ഐബിഎസ്) നിലവില്‍ വന്നു.ഒരേ പാതയില്‍ ഒന്നിലധികം ട്രെയിനുകള്‍ പോകുമ്ബോള്‍ കൂടുതല്‍ സുരക്ഷ ഒരുക്കാനാണ് പുതിയ സംവിധാനം. ഒരു ട്രാക്കില്‍ ഒരു ട്രെയിന്‍ പോയി 12 കിലോമീറ്റര്‍ പിന്നിട്ടെങ്കിലേ നിലവിൽ മറ്റൊരു ട്രെയിനിന്‌ അതേ ട്രാക്ക്‌വഴി പേകാന്‍ കഴിയൂ.പുതിയ സംവിധാനം വന്നതോടെ ആറ് കിലോമീറ്റര്‍ പിന്നിട്ടതും സി​ഗ്നല്‍ സ്റ്റേഷനില്‍ ലഭിക്കും.അതിനുശേഷം മറ്റൊരു ട്രെയിന്‍ കടത്തി വിടാം.ഐബിഎസ് നിലവില്‍ വന്നതോടെ പാസഞ്ചറിന് ആറു മുതല്‍ ഏഴ് മിനിറ്റും ഗുഡ്സ് ട്രെയിനാണെങ്കില്‍ 10 മുതല്‍ 12 മിനിറ്റും ആയാല്‍ മറ്റൊരു ട്രെയിന്‍ കടത്തിവിടാം.

    Read More »
  • LIFE

    സ്റ്റൈല്‍ ഐക്കൺ സോനം കപൂറിന്റെ വൈറലായ ഫാഷൻ: ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ.

    ബോളിവുഡ് നടി എന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനത്തിന്റെ ഫാഷൻ സെൻസും വസ്ത്രങ്ങളും പലപ്പോഴും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.   തന്റെ സുഹൃത്തുക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് മോഡലാവുകയായിരുന്നു സോനം. സോനത്തിന്റെ സുഹൃത്തുക്കളായ ഇഷയും ശരണുമാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മൈസൺ എസ്റ്റെലെ എന്ന ഈ ഫാഷൻ പ്രൊജക്റ്റിന്റെ പിന്നണിയിലായിരുന്നു തന്റെ ചങ്ങാതിമാരെന്ന് സോനം കുറിക്കുന്നു. മനോഹരമായ ആർട്ട് വർക്ക് എന്നാണ് ഫാഷൻ പ്രേമികൾ ഈ ഡിസൈനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ഇതിനകം തന്നെ സോനത്തിന്റെ വസ്ത്രങ്ങൾ വൈറലായി കഴിഞ്ഞു. അടുത്തിടെ സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം…

    Read More »
  • Kerala

    നാട്ടുകാരെ ഭീതിയിലാഴ്ത്തി റാന്നിയില്‍ വീണ്ടും പുലിയിറങ്ങി

    റാന്നി:നാട്ടുകാരെ ഭീതിയിലാഴ്ത്തി റാന്നിയില്‍ വീണ്ടും പുലിയിറങ്ങി.ആടിനെയും നായ്ക്കളെയുമെല്ലാം പുലി പിടിച്ചു കൊണ്ടുപോകാൻ തുടങ്ങിയതോടെ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കാന്‍ റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ ജില്ലാ ഫോറസ്റ്റ് ഒഫീസറോട് ആവശ്യപ്പെട്ടു.പമ്ബാവാലി, അറയാഞ്ഞിലിമണ്‍, ചൊവ്വാലി ഭാഗത്താണ് പുലി ശല്യം.തുടര്‍ച്ചയായി ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നടപടി. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇവിടെ സോളാര്‍ വേലി അടിയന്തരമായി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. പുലിയെ കണ്ട പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഇക്കാര്യം വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കടപ്പുറത്ത് സൈജു എന്നയാളുടെ തൊഴുത്തില്‍ നിന്ന് ആടിനെ പുലി പിടിച്ചുകൊണ്ട് പോയി. ശനിയാഴ്ച രാവിലെ പുലി മ്ലാവിനെ ഓടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി റബ്ബര്‍ മരം ടാപ്പ് ചെയ്തു കൊണ്ടിരുന്നയാള്‍ പറഞ്ഞു. ഇതിനു ശേഷം ശനിയാഴ്ച രാത്രി വൈശാഖ് എന്നയാളുടെ മുറ്റത്ത് പൂട്ടിയിട്ടിരുന്ന നായയേയും പുലി പിടിച്ചുകൊണ്ടു കൊണ്ടുപോയി.   പ്രദേശത്ത് തന്നെ നിരവധി നായകളെ ഇപ്പോള്‍ കാണാനില്ലെന്ന് നാട്ടുകാര്‍…

    Read More »
  • Crime

    ഹ​രി​ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് എന്ന് ​സിപി​എം കണ്ണൂർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍

    കണ്ണൂർ പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍. സി​പി​എം ഭൂ​മി​ക്ക് താ​ഴെ ക്ഷ​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ​മീ​പ​കാ​ല​ങ്ങ​ളാ​യി സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ, എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണ് രാ​ഷ്ട്രി​യ എ​തി​രാ​ളി​ക​ള്‍ ചെ​യ്യു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ആ​സൂ​ത്ര​ണം ചെ​യ്താ​ണ് കൊ​ല​ന​ട​ത്തി​യ​ത്.  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഒ​രാ​ളെ വെ​ട്ടി​നു​റു​ക്കി കൊ​ന്നു. ഇ​ട​ത് കാ​ല്‍ അ​റു​ത്ത് ക​ള​ഞ്ഞു. ഹ​രി​ദാ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന സ​മ​യം കാ​ല്‍ കി​ട്ടി​യി​രു​ന്നി​ല്ല. ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റി​ട്ടു​ണ്ട്. എ​ത്ര വെ​ട്ടെ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സി​പി​എ​മ്മു​കാ​ര​നാ​യി പോ​യി എ​ന്ന ഏ​ക തെ​റ്റാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. ഹ​രി​ദാ​സ് ഏ​തെ​ങ്കി​ലും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ള്‍ ആ​യി​രു​ന്നി​ല്ല. നേ​ര​ത്തെ ബി​ജെ​പി​യു​ടെ ഒ​രു കൗ​ണ്‍​സി​ല​ര്‍ ആ ​പ്ര​ദേ​ശ​ത്ത് സി​പി​എ​മ്മു​കാ​രാ​യ ര​ണ്ട് പേ​രെ ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​രെ വെ​റു​തെ വി​ടു​ക​യി​ല്ലെ​ന്നും പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റു പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച് കൊ​ല ന​ട​ത്തു​ക. ഇ​ത് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ ന​ട​ന്ന കൊ​ല​യാ​ക​ണം. ജോ​ലി​ക​ഴി​ഞ്ഞ് ഇ​ത്ര​മ​ണി​ക്ക് ഹ​രി​ദാ​സ് തി​രി​ച്ചെ​ത്തു​മെ​ന്ന് മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട്…

    Read More »
  • Kerala

    സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്​ടേഴ്​സ്​, വിക്​ടേഴ്സ് പ്ലസ് ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം: ഇന്നു മുതല്‍ സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്​ടേഴ്​സ്​, വിക്​ടേഴ്സ് പ്ലസ് ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു.വിക്​ടേഴ്സിലെ ക്ലാസുകള്‍ അടുത്തദിവസം വിക്​ടേഴ്സ് പ്ലസിലും ലഭ്യമാക്കിയാണ് ക്രമീകരണം. രാവിലെ ഏഴര മുതല്‍ ഒമ്ബത്​ വരെയും വൈകീട്ട്​ നാല്​ മുതല്‍ അഞ്ചര വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്‍ ടു റിവിഷന്‍. പുനഃസംപ്രേഷണം വിക്​ടേഴ്സില്‍ അതേദിവസം വൈകീട്ട്​ ഏഴ്​ മുതലും വിക്​ടേഴ്സ് പ്ലസില്‍ അടുത്തദിവസം 9.30 മുതലും തുടര്‍ച്ചയായി നല്‍കും.   പ്ലസ്‍ ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും തിങ്കള്‍ മുതല്‍ ഫസ്റ്റ്​ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാകും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള എംപി3 ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനും സമൂഹമാധ്യമങ്ങള്‍വഴി പങ്കുവെക്കാനും കഴിയുന്ന സംവിധാനമാണിത്. റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍ ക്യു.ആര്‍. കോഡ് സ്കാന്‍ ചെയ്തും കേള്‍ക്കാം.   പത്താം ക്ലാസിന്‍റെ മൂന്ന് റിവിഷന്‍…

    Read More »
  • LIFE

    “റൈസിംഗ് സോൾ’ മ്യൂസിക്കൽ ആൽബം യൂറ്റൂബിൽ റിലീസായി

    യൗവനം കടന്ന ഒരു മനുഷ്യന്റെ കണ്ണിലൂടെ പ്രണയം അവതരിപ്പിച്ച ‘റൈസിംഗ് സോൾ’ എന്ന മ്യൂസിക്കൽ ആല്‍ബം ആസ്വാദകരുടെ മുന്നിലേക്ക്. ഓറഞ്ച് മീഡിയയുടെ യൂറ്റൂബ് ചാനലിലൂടെയാണ് ആൽബം റിലീസായത്. ഷമീർ മുതിരക്കാല, കുഞ്ഞുമുഹമ്മദ്, ലിജോ സ്രാമ്പിക്കൽ, കരോള്‍ അലക്സ്, അലക്സ് മുത്തു, ജെസി ലൂയിസ്, റജി ടോമി എന്നിവരാണ് കഥാപാത്രങ്ങളായെത്തിയത്. ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്ത ആൽബം ഷമീർ മുതിരക്കാലായാണ് നിർമ്മിച്ചിരിക്കുന്നത്. എമില്‍ എം ശ്രീരാഗ് സംഗീത സംവിധാനം നിര്‍വഹിച്ച ആൽബത്തിന് ആലാപനം നല്‍കിയത് ആര്യ ജനാര്‍ദനനാണ്. മനോഹരമായ രംഗങ്ങളെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭൂതിയാണ് നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ആൽബം, അതിന്റെ സാങ്കേതിക തലത്തിലും മികവ് പുലര്‍ത്തുന്നു. https://www.youtube.com/watch?v=a_UjONcgQBI

    Read More »
Back to top button
error: