Month: February 2022
-
India
15,000 രൂപക്കു മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ഇപിഎഫ്ഒ; അട്ടിമറി ആശങ്കയില്‍ ജീവനക്കാര്‍
ന്യൂഡല്‍ഹി: സംഘടിത മേഖലയില്‍ 15,000 രൂപക്കു മുകളില്‍ മാസശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) നീക്കം. കൂടുതല്‍ നിക്ഷേപമുള്ള ജീവനക്കാര്‍ക്ക് അതിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാനാണ് ഒരുങ്ങുന്നത്. ഇത് ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ എന്ന ആവശ്യം അട്ടിമറിക്കാനാണെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് നേരത്തെ കേരള ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഇപിഎഫ്ഒയും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കേയാണ് പുതിയ നീക്കം. പെന്‍ഷന്‍ തുക ഉയര്‍ത്താന്‍ പദ്ധതിയുണ്ടാക്കിയെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കേസ് ദുര്‍ബലപ്പെടുത്താനാണ് ഇതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളവും സേവനകാലയളവും പരിഗണിക്കാതെ നിക്ഷേപം മാത്രം പരിഗണിക്കുന്നത് പിഎഫ് പെന്‍ഷന്റെ പ്രസക്തി തന്നെ നഷ്ടമാകാന്‍ കാരണമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപിഎഫ്ഒ അംഗങ്ങളില്‍ ഉയര്‍ന്ന വിഹിതം അടക്കുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതി വേണമെന്ന ആവശ്യം നിലവിലുണ്ട്. അതിനാല്‍, മാസശമ്പളം 15,000 നു മുകളിലുള്ളവര്‍ക്കായി പുതിയ പെഷന്‍ഷന്‍…
Read More » -
Business
റിലയന്‍സും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി
മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. എന്നാല്‍ സ്വന്തമായി ചാനല്‍ ഇല്ലാത്ത ആമസോണ്‍, പുതിയ ടെലിവിഷന്‍ പങ്കാളികളെ കണ്ടെത്തുമോ എന്ന് വ്യക്തമല്ല. നിലവില്‍ പ്രൈമിലൂടെയാണ് ആമസോണിന്റെ ക്രിക്കറ്റ് സംപ്രേക്ഷണം. അതിനാല്‍ ഡിജിറ്റല്‍ അവകാശം മാത്രം സ്വന്തമാക്കാനും ആമസോണ്‍ ശ്രമിച്ചേക്കാം. ഇന്ത്യയില്‍, പ്രൈമിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ ഉപയോഗിക്കുകയാണ് ആമസോണിന്റെയും ലക്ഷ്യം. 2021ല്‍ സീസണിന്റെ ആദ്യ പകുതിയില്‍ മാത്രം 350 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്ലിന് ഉണ്ടായിരുന്നത്. വരുന്ന സീസണ്‍ മുതല്‍ രണ്ട് ടീമുകള്‍ കൂടി…
Read More » -
Kerala
കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി
നിർത്തിയിട്ട കാറിൽ എസി ഓൺചെയ്ത് കിടന്നുറങ്ങുന്നതുപോലും അപകടം എന്താണ് കാർബൺ മോണോക്‌സൈഡ്? എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് അപകടകാരി ആകുന്നത്.അപകടം ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം? എന്താണ് കാർബൺ മോണോക്‌സൈഡ്? പേര് സൂചിപ്പിക്കുന്ന പോലെ, കാർബണും, ഓക്സിജനും ചേർന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാർബൺ മോണോക്‌സൈഡ് (Carbon monoxide). തന്മാത്രാ ഭാരം 28.01 g/mol ആണ്. കുറഞ്ഞ അളവിൽ പോലും വളരെ മാരകമായ ഒരു വാതകമായതിനാൽ ഇതിനെ പലപ്പോളും ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കാറുണ്ട്. എങ്ങിനെയാണ് കാർബൺ മോണോക്‌സൈഡ് ഉണ്ടാവുന്നത്? വാതക, ദ്രാവക, ഖര ഇന്ധനങ്ങൾ കത്തുമ്പോൾ താപ-പ്രകാശ ഊർജ്ജം ഉണ്ടാവുന്നു.സാധാരണയായി ഓക്സിജന്റെ സാന്നിധ്യത്തിൽ ഇന്ധനം കത്തുമ്പോൾ നടക്കുന്ന കെമിക്കൽ റിയാക്ഷൻ ആണ് ഇവിടെ കൊടുക്കുന്നത് (Fuel + O2 → CO2 + H2O). അതായത് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന കൂടെ കാർബൺ ഡൈഓക്‌സൈഡും, ജല ബാഷ്പവും ഉണ്ടാവും.എന്നാൽ പൂർണ്ണമായ ജ്വലനം നടക്കാത്തപ്പോൾ, അല്ലെങ്കിൽ കത്തൽ പ്രക്രിയ പൂർണ്ണമാകാത്തപ്പോൾ കാർബൺ…
Read More » -
Kerala
കള്ളൻമാർക്ക് എട്ടിന്റെ പൂട്ട്; ഒരുപകരണംകൊണ്ടും മുറിക്കാനാവില്ല ഇത്
ലണ്ടൻ: ലോകത്തെ ഒരു ഉപകരണം കൊണ്ടും മുറിക്കാൻ സാധിക്കാത്ത ആദ്യ വസ്തുവിനെ വികസിപ്പിച്ചെടുത്ത് ഗവേഷകർ. പ്രോടിയസ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.ആംഗിൾ ഗ്രൈൻഡറുകൾ, ഡ്രില്ലിങ് മെഷീനുകൾ എന്നിവ ഉപയോഗിച്ചൊന്നും പ്രോടിയസിനെ മുറിക്കാൻ കഴിയില്ലെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മുറിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് പ്രോടിയസിനെ മുറിക്കാൻ ശ്രമിച്ചാൽ അവയുടെ മൂർച്ച നഷ്ടപ്പെടുകയും ചെയ്യും. അലൂമിനിയം-സിറാമിക് സംയുക്തത്തിൽ തീർത്ത സ്മാർട്ട് മെറ്റീരിയലാണ് പ്രോടിയസ്. ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രിട്ടണിലെ ഡർഹം സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് പ്രോടിയസിനെ വികസിപ്പിച്ചെടുത്തത്. ഗ്രേപ്പ്ഫ്രൂട്ടും ചില ജീവികളുടെ കാഠിന്യമേറിയ പുറന്തോടുകളുമാണ് പ്രോടിയസിന്റെ സൃഷ്ടിക്കായി ഗവേഷകർക്ക് പ്രചോദനമായത്. തകർക്കാൻ പറ്റാത്ത പൂട്ടുകളും നിർമാണ മേഖലയിലെ സുരക്ഷാ ഉപകരണങ്ങളും മറ്റും നിർമിക്കാൻ ഇവ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു
Read More » -
Kerala
ഇന്ത്യൻ മിലിട്ടറി കോളജിൽ പ്രവേശനം നേടാം; പരീക്ഷ ജൂൺ നാലിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ നാലിന് നടക്കും.പരീക്ഷയ്ക്ക് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 01.01.2023-ല്‍ അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/01/2010-ന് മുന്‍പോ 01/07/2011-ന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം.പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഡിമാന്റ് ഡ്രാഫ്റ്റ് ‘THE COMMANDANT, RIMC DEHRADUN,’ DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE – 01576) UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത്…
Read More » -
Kerala
കൊടുങ്കാറ്റിലാടി വിമാനങ്ങൾ; 2 എയര്‍ ഇന്ത്യ വിമാനങ്ങൾ സാഹസിക ലാൻഡിങ് നടത്തി ഇന്ത്യൻ പൈലറ്റുമാർ; അഭിനന്ദനാപ്രവാഹം
ന്യൂഡൽഹി: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വീശിയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനങ്ങള്‍.യൂനിസ് കൊടുങ്കാറ്റിൽപെട്ട് ലാന്‍ഡ് ചെയ്യാൻ ബുദ്ധിമുട്ടിയതിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങളും ഉണ്ടായിരുന്നു.എന്നാൽ വിമാനങ്ങളെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച് ഇന്ത്യൻ പൈലറ്റുമാർ.ക്യാപ്റ്റൻ അഞ്ജിത് ഭരദ്വാജ്, ക്യാപ്റ്റൻ ആദിത്യ റാവു എന്നിവരായിരുന്നു ആ പൈലറ്റുമാർ.ഈ പൈലറ്റുമാർക്കു നിറഞ്ഞ കയ്യടിയാണ് ഇന്ന് ലഭിക്കുന്നത്‍.പല വിമാനങ്ങളും ലാൻഡ് ചെയ്യാനാവാതെ തിരിച്ചു പറന്നപ്പോഴായിരുന്നു എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷിത ലാൻഡിംഗ്. വിമാനങ്ങള്‍ കൊടുങ്കാറ്റിൽ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ‘ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യൻ പൈലറ്റ്’ എന്നായിരുന്നു എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ എയർക്രാഫ്റ്റ് ലാൻഡ് ചെയ്തപ്പോള്‍ കമന്റേറ്റർ ഉറക്കെ പറഞ്ഞത്.എട്ട് മണിക്കൂർ നീണ്ട ലൈവ് സ്ട്രീമിങ് ആശങ്കയോടെയാണ് ജനങ്ങൾ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാർ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു.ഓരോ വിമാനവും ലാന്‍ഡ് ചെയ്യുമ്പോൾ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. മധ്യ അറ്റ്‌ലാന്റിക് സമുദ്രത്തിൽ…
Read More » -
Kerala
മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു
1995 മുതല്‍ 1997 വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്നു ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഫിഫ റാങ്കിങ്ങില്‍ 94-ാം സ്ഥാനം വരെയെത്തിച്ച മുന്‍ പരിശീലകന്‍ റുസ്തം അക്രമോവ് (73) അന്തരിച്ചു.ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.1995 മുതല്‍ 1997 വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്നു. ഐ.എം.വിജയന്‍, കാള്‍ട്ടന്‍ ചാപ്മാന്‍, ബ്രൂണോ കുടീഞ്ഞോ,ബൈച്ചൂങ് ബൂട്ടിയ തുടങ്ങിയവർ അക്രമോവിന്റെ ടീമിലെ പ്രധാന താരങ്ങളായിരുന്നു. 1996 ഫെബ്രുവരിയിലെ ഫിഫ റാങ്കിങ്ങിലാണ് അക്രമോവിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം 94-ാം സ്ഥാനം കൈവരിച്ചത്.ഫിഫ റാങ്കിങ് ഏര്‍പ്പെടുത്തിയ ശേഷം ഇന്ത്യന്‍ ടീം കൈവരിച്ച ഏറ്റവും മികച്ച സ്ഥാനമാണിത്.
Read More » -
Kerala
നിങ്ങളൊരു ഐസിഐസിഐ ബാങ്ക് ഉപഭോക്താവാണോ? എങ്കിൽ ഇത് അറിയാതെ പോകരുത്
ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു ഇനി മുതല്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്യാഷ് അഡ്വാന്‍സില്‍ ഒരു ട്രാന്‍സാക്ഷന്‍ ചാര്‍ജ് നല്‍കേണ്ടി വരും, എല്ലാ കാര്‍ഡുകളിലെയും അഡ്വാന്‍സ്ഡ് തുകകളില്‍ 2.50% ആയി പരിഷ്‌ക്കരിച്ചു, ഇത് കുറഞ്ഞത് 500 രൂപയ്ക്ക് വിധേയമാണ്. ചെക്ക് റിട്ടേണ്‍ ആണെങ്കില്‍, ബാങ്ക് കുടിശ്ശികയുള്ള മൊത്തം തുകയുടെ 2% കുറഞ്ഞത് 500 രൂപയായി ഈടാക്കും. എന്താണ് ക്യാഷ് അഡ്വാന്‍സ്? നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ക്യാഷ് അഡ്വാന്‍സ്. വ്യാപാരി സ്ഥാപനങ്ങളിലെ വാങ്ങലുകളില്‍ നിന്ന് വ്യത്യസ്തമായി, പണം പിന്‍വലിക്കലുകളുടെ പലിശ നിരക്ക് ആദ്യ ദിവസം മുതല്‍ ആരംഭിക്കുന്നു. അന്താരാഷ്‌ട്ര യാത്രയ്‌ക്കിടെ, വിദേശനാണ്യ പണം പിന്‍വലിക്കലിന് അധിക ഇടപാട് ഫീസ് ഈടാക്കാം. ഇത് ചെലവേറിയ ഓപ്ഷനായതിനാല്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ പണം പിന്‍വലിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ, വളരെയധികം ചെറിയ പിന്‍വലിക്കലുകള്‍ നടത്തരുത്. അത് ഫിക്സഡ് ചാര്‍ജുകള്‍ക്ക് കാരണമാകും. വൈകിയ പേയ്‌മെന്റ് ഫീസ്…
Read More » -
Kerala
ഫോണ്‍ പരിശോധനാ ഫലം ലഭിച്ചു;ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലം ലഭിച്ചു.നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് സൂചന.തുടർന്ന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ആദ്യം സഹോദരന്‍ അനൂപ്, അളിയൻ സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Read More » -
Kerala
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി 2022-24 വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) 2022-24 വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ സ്വീകരിക്കും. വാഴ്സിറ്റിയുടെ കീഴിലുള്ള അടല്‍ ബിഹാരി വാജ്പേയി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പാണ് കോഴ്സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, പ്രോസ്‍പെക്ടസ് www.jnu.ac.in/abvsme-admission എന്ന വെബ്സൈറ്റിൽ ലഭിക്കും.. അപേക്ഷഫീസ് 2000 രൂപ. SC/ST/PWD വിഭാഗങ്ങള്‍ക്ക് 1000 രൂപ.യോഗ്യത: 50 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. SC/ST/PWD വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക്. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. IIM-കാറ്റ് 2021 സ്കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്.
Read More »