Month: February 2022
-
Crime
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് എന്നാണ് സിപിഎം ആരോപണം. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേറ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന് സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദാസിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് പുന്നോലിൽ സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
Read More » -
Kerala
സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് സ്ഥലമായി റാന്നി ഇട്ടിയപ്പാറയിലെ സ്വകാര്യ-കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ
റാന്നി: ഒരു വളപ്പിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി-പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ സ്വകാര്യ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്തിട്ട് പോകുന്നത് ബസ്സുകൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും ഇടയിലൂടെ ജീവനുമായി യാത്രക്കാര്‍ ഓടി മാറേണ്ട അവസ്ഥയാണ് ഇന്നുള്ളത്.പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രധാന പ്രശ്നം.ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നു.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിങ്ങിന് കണ്ടെത്തുന്നതും ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരും ഉണ്ട്. രാത്രിയോടുകൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റൂ. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റ് വാഹനങ്ങള്‍ കൈയടക്കി. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നു. ഇതിനിടയിലൂടെ മറ്റ് ബസുകള്‍ കടന്നുവരുമ്ബോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്.പലപ്പോഴും അപകടത്തില്‍നിന്ന് തലനാരിഴക്കാണ്…
Read More » -
Kerala
രുചികരമായ ജാതിക്ക ചമ്മന്തി തയാറാക്കാം;ജാതിക്കയുടെ ആരോഗ്യ ഗുണങ്ങൾ
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കാൻ ജാതിക്കയ്ക്ക് സാധിക്കും.തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക്കുമാണ് ജാതിക്ക ജാതിക്ക ചമ്മന്തി 1.ജാതിക്ക-2-3 തൊണ്ട് 2.തേങ്ങ -അര മുറി 3.ചുവന്നുള്ളി -5എണ്ണം 4.വറ്റല് മുളക് – 5-6 അല്ലെങ്കിൽ കാശ്മീരി മുളക് പൊടി – (2സ്പൂണ്) 5 .ഉപ്പ് —- ആവശ്യത്തിന് 6.കറിവേപ്പില —2-3 ഇല 7. വാളൻ പുളി–നെല്ലിക്ക വലുപ്പത്തിൽ ജാതിക്ക തൊണ്ട് ചെറുതായി മുറിച്ചു തേങ്ങ ഒഴികെ ഉള്ള ചേരുവകൾ ഒന്നിച്ചു ചോപ്പറിൽ അല്ലെങ്കിൽ മിക്സിയിൽ ഒന്ന് ചെറുതായി അരച്ചതിനു ശേഷം തേങ്ങ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.സ്വാദിഷ്ടമായ ജാതിക്ക ചമ്മന്തി തയ്യാർ….. !!! രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ചേർക്കുന്ന ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉണ്ട്.വേദനസംഹാരിയാണ് ജാതിക്കാതൈലം.കാൻസർ തടയാനും ഈ തൈലം സഹായിക്കും.കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കു കഴിയും,പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന…
Read More » -
Kerala
ശരീരത്തിലെ പാലുണ്ണി മാറാൻ ഇതാ ചില പരിഹാരങ്ങൾ
ഒരു വൈറസ് രോഗമാണ് പാലുണ്ണി.തൊലിയുടെ നിറമോ അൽപം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അൽപം കുഴിഞ്ഞ് തടിച്ച രൂപത്തിലുള്ള കുരുക്കളാണ് പാലുണ്ണി. പോക്‌സ് വൈറസാണ് പാലുണ്ണിക്ക് കാരണം.5 സെ.മീ.വരെ വലിപ്പമുളള കുമിളകളായാണ് പാലുണ്ണി പ്രത്യക്ഷപ്പെടുക. ഇത് പൊട്ടിക്കാൻ ശ്രമിച്ചാൽ വെള്ള നിറത്തിലുള്ള സ്രവം പുറത്തു വരുന്നു ഈ വെളുത്ത ദ്രാവകം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തട്ടിയാൽ അവിടേക്ക് പാലുണ്ണി പരക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ആ ഭാഗത്ത് കുഴി ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ പാലുണ്ണി കുത്തിപ്പൊട്ടിക്കരുത്. രണ്ട് തരം പാലുണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട്. എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ പൂർണമായി വികസിക്കാത്തത് മൂലം ഉണ്ടാകുന്നതാണ് ഇതിൽ ആദ്യത്തെ തരം. രണ്ടേമത്തെ തരം ചർമ്മത്തിലുണ്ടാകുന്ന പരുക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ്. സൂര്യപ്രകാശം കൂടുതലായി ഏറ്റാലും പാലുണ്ണി ഉണ്ടാകാം. ചർമ്മത്തിൽ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കുകയും സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്‌ക്കുകയും ചെയ്യുന്നതിലൂടെ പാലുണ്ണി ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം. പാലുണ്ണി മാറാൻ 1.ഇരട്ടി മധുരം…
Read More » -
Kerala
ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ പിന്നിട്ട് മലമുകളിലെ ഗോപാൽസ്വാമി ബേട്ട ക്ഷേത്രത്തിലേക്ക്
വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാൽ മൈസൂരിലേക്കുള്ള യാത്രകളിൽ ആദ്യം വരവേൽക്കുന്ന തനിനാടൻ കന്നഡ ഗ്രാമമാണ് ഗുണ്ടൽപേട്ട്.ഓരോ കാലത്തും ഇവിടുത്തെ ആകാശത്തിനെന്നപോലെ കൃഷിയിടത്തിനും പല നിറമാണ്.സൂര്യകാന്തിയും കടുകും വിളയുമ്പോൾ മഞ്ഞപ്പാടം.നിലക്കടല വിളയുമ്പോൾ ചാരനിറം, പച്ചപുതയ്ക്കുന്ന പച്ചക്കറിപാടങ്ങൾ ഇതിന്റെ ഇടവേളകളിലെല്ലാം ചുവന്ന മണ്ണിന്റെ വലിയ ക്യാൻവാസും അതിനിടയിൽ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും. സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളയുന്ന പാടങ്ങൾ പൂത്തുലയുന്നതോടെ ഇവിടെ സഞ്ചാരികളെ കൊണ്ട് നിറയും.ഒപ്പം കർഷകരുടെ മനസ്സും.കൃഷിത്തോട്ടങ്ങളിൽ പോസ് ചെയ്തു നിന്ന് ഫോട്ടോയെടുക്കാൻ മത്സരിക്കുന്ന സഞ്ചാരികൾ നൽകുന്ന തുട്ടുകളാണ് അവരുടെ എന്നത്തേയും ബോണസ്.നേരം വെളുത്ത തുടങ്ങിയാൽ പിന്നെ ഇരുൾ വീഴുന്നതുവരെയും കന്നുകലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കർഷകർക്ക് പൂപ്പാടങ്ങൾ ഒരുക്കാനുള്ള വിത്തുകൾ നൽകുന്നത് കുത്തക കമ്പനികളാണ്.പകരം പൂവ് നൽകണമെന്നാണ് കരാർ.വിലയെല്ലാം സാധാരണ പോലെ തന്നെ.ഒരു കിലോയ്ക്ക് മൂന്നുരൂപ.നഗരത്തിലെത്തിച്ചാൽ കമ്പനിക്ക് കിട്ടും മുന്നൂറു രൂപ.ഇതൊന്നും ഇവരറിയേണ്ട.സ്വന്തം ഭൂമിയിൽ അഭയാർത്ഥിയായി മാറിപ്പോയവർക്ക് ചോദ്യമുയർത്താനുള്ള നാവും എന്നോ നഷ്ടമായതാണ്. ഒരു വിള കൃഷി കഴിഞ്ഞാൽ മറ്റൊരു കൃഷിക്ക് ചെറിയൊരു…
Read More » -
Kerala
ഇന്ന് ലോക മാതൃഭാഷാ ദിനം
എൺപതുകളുടെ ആരംഭത്തിലാണ് അക്ഷരങ്ങൾ അസ്ഥിക്കു പിടിക്കുന്നത്.അഞ്ചിലോ ആറിലോ പഠിക്കുന്ന കാലമാണ്.ജനപ്രിയ വാരികകളുടെ ചാകരക്കാലം കൂടിയാരുന്നല്ലോ അത്.അന്നത്തെ മിക്ക ജനപ്രിയ വാരികകളും വീട്ടിൽ വരുത്തുന്നുണ്ടായിരുന്നു.ആ പ്രായത്തിലും അന്നൊക്കെ വായിച്ചു തള്ളിയ നോവലുകൾക്ക് കൈയ്യും കണക്കുമില്ല. മലയാള നോവൽ സാഹിത്യത്തിൽ ജനപ്രിയമെന്താണ് ഉദാത്തമെന്താണ് എന്നൊന്നും തിരിച്ചറിയാൻ വയ്യാത്ത ഒരു കാലമായിരുന്നു അത്.അതിനുള്ള പ്രായമേയുള്ളു എന്നോർക്കണം.വാരികകൾ വരാൻ താമസിച്ചാൽ ഏജന്റുമായി വഴക്കു കൂടും.അങ്ങനെ കിട്ടുന്ന വാരികകൾ ആരും കാണാതെ സ്കൂളിൽ കൊണ്ടുപോയി പാഠപ്പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു വച്ചു വായിക്കുമായിരുന്നു.പരീക്ഷയുടെ ഇടവേളകളിൽപ്പോലും വായിച്ചിരുന്നത് പാഠപ്പുസ്തകങ്ങളല്ല,കോട്ടയം വാരികകളായിരുന്നു.അവയിലെ എഴുത്തുകാർ ചെലുത്തിയ സ്വാധീനം അത്രയ്ക്ക് വലുതായിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥകൾ കോറിയിട്ട ആ വാരികകൾ പലതും ഇന്നില്ല.ഉള്ളത് മംഗളവും മനോരമയും മാത്രം.കേരളം ഒരു സമ്പൂർണ സാക്ഷരത സംസ്ഥാനമായതിനു പിന്നിൽ കോട്ടയത്തെ ജനപ്രിയ വാരികകളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ഇതര ഭാഷക്കാരിൽ നിന്നും വ്യത്യസ്തമായി മലയാളികളെ മികച്ചൊരു വായനാക്കൂട്ടമാക്കി മാറ്റിയതിനു പിന്നിലും ഈ ജനപ്രിയ പ്രസിദ്ധീകരണങ്ങൾ തന്നെയാണുള്ളത്. അതുപോലെ തന്നെയായിരുന്നു ആ…
Read More » -
Kerala
തലശ്ശേരിയിൽ പാർട്ടി പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് ആർ.എസ്.എസ് എന്ന് സിപിഎം, കൊലയിൽ പങ്കില്ലെന്ന് ബി.ജെ.പി
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനെ തലശ്ശേരി പുന്നോലില്‍ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇതിനിടെ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് എന്ന സി.പി.എം ആരോപണം ബി.ജെ.പി നിഷേധിച്ചു. യാഥാർഥ്യം മനസിലാക്കാതെയാണ് സി.പി.എം പ്രതികരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പറഞ്ഞു. ബി.ജെ.പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് ഹരിദാസ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സി.പി.എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചാണ് നിഷ്ഠൂരമായ ഈ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍…
Read More » -
Kerala
ഭർത്താവും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങിയ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത, മരണകാരണമായ വിഷവാതകം സ്വയം നിർമിച്ചത്
കൊടുങ്ങല്ലൂർ: ഉഴുവത്ത് കടവിലെ കൂട്ട ആത്മഹത്യാ സംഭവത്തിൽ മരണത്തിന് കാരണമായ വിഷവാതകം സ്വയം നിർമിച്ചതെന്ന് കണ്ടെത്തി. മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തിയ നിലയിൽ ഇരിപ്പുണ്ടായിരുന്നു. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയാണുള്ളത്. ഇതിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതിൽ തുറക്കുന്നവർ കാർബൺ മോണോക്സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന മുന്നറിയിപ്പ് കുറിപ്പുമുണ്ടായിരുന്നു. പോലീസ് അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയിൽ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്ന് റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ആസിഫും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആസിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവർ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്‍റെ സഹോദരി…
Read More » -
Kerala
വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്നു. 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് സ്കൂളിലേക്ക്
സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളുകളിലെത്തും. ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിൽ ഉണ്ട്. ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിൽ ഒരു ലക്ഷത്തി അമ്പതിയേഴായിരത്തിൽപരം അധ്യാപകരും ഹയർ സെക്കണ്ടറിയിൽ മുപ്പത്തിനായിരത്തിൽപരം അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്. പ്രീപ്രൈമറി സ്‌കൂളുകളിലും കുട്ടികൾ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്‌ളാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി…
Read More »
