KeralaNEWS

വാളയാറിൽ ട്രെയിനുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഇന്റര്‍ മീഡിയേറ്റ് ബ്ലോക്ക് സിഗ്നലിങ് സിസ്റ്റം 

പാലക്കാട്: വാളയാര്‍- കഞ്ചിക്കോട് സ്റ്റേഷനുകള്‍ക്കിടയില്‍ ബി ലൈനില്‍ ട്രെയിനുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഇന്റര്‍ മീഡിയേറ്റ് ബ്ലോക്ക് സിഗ്നലിങ് സിസ്റ്റം (ഐബിഎസ്) നിലവില്‍ വന്നു.ഒരേ പാതയില്‍ ഒന്നിലധികം ട്രെയിനുകള്‍ പോകുമ്ബോള്‍ കൂടുതല്‍ സുരക്ഷ ഒരുക്കാനാണ് പുതിയ സംവിധാനം.
ഒരു ട്രാക്കില്‍ ഒരു ട്രെയിന്‍ പോയി 12 കിലോമീറ്റര്‍ പിന്നിട്ടെങ്കിലേ നിലവിൽ മറ്റൊരു ട്രെയിനിന്‌ അതേ ട്രാക്ക്‌വഴി പേകാന്‍ കഴിയൂ.പുതിയ സംവിധാനം വന്നതോടെ ആറ് കിലോമീറ്റര്‍ പിന്നിട്ടതും സി​ഗ്നല്‍ സ്റ്റേഷനില്‍ ലഭിക്കും.അതിനുശേഷം മറ്റൊരു ട്രെയിന്‍ കടത്തി വിടാം.ഐബിഎസ് നിലവില്‍ വന്നതോടെ പാസഞ്ചറിന് ആറു മുതല്‍ ഏഴ് മിനിറ്റും ഗുഡ്സ് ട്രെയിനാണെങ്കില്‍ 10 മുതല്‍ 12 മിനിറ്റും ആയാല്‍ മറ്റൊരു ട്രെയിന്‍ കടത്തിവിടാം.

Back to top button
error: