KeralaNEWS

സീനിയോറിറ്റി നഷ്ടപ്പെട്ടാതെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

തിരുവനന്തപുരം: 2000 ജനുവരി ഒന്നു മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടമാകാതെ രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം.സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മുന്‍കാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 30 വരെയുളള കാലയളവിലാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക.

പ്രത്യേക പുതുക്കൽ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും നടത്താം.

Back to top button
error: