Month: February 2022
-
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കാം. ചക്രവാത ചുഴിയുടെ സ്വാധീനം മൂലമാണെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്. മാർച്ച് 3 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.
Read More » -
Kerala
അഗ്നിരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഉയരുന്ന കെട്ടിടങ്ങൾ;വെമ്പായത്തെ തീപിടുത്തം നൽകുന്ന മുന്നറിയിപ്പ്
കഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായത്ത് തീ പിടിത്തത്തിൽ നശിച്ചത് ഒരു പ്രവാസിയുടെ ദീർഘകാല സമ്പാദ്യമായിരുന്നു.പ്രവാസിയായ കന്യാകുളങ്ങര സ്വദേശി നിസാറുദ്ദീൻ വെമ്പായം കേന്ദ്രമാക്കി എഎൻ ഹൈപ്പർമാർക്കറ്റ് തുടങ്ങിയത് 3 മാസം മുൻപ് മാത്രമായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും വായ്പകൾ തരപ്പെടുത്തിയും കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ചും പെയിന്റ്, സാനിട്ടറി ഉപകരണങ്ങൾ തുടങ്ങി ഒരു വീടിന്റെ നിർമാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും സജീകരിച്ചായിരുന്നു കട പ്രവർത്തനം ആരംഭിച്ചത്. നിസാറുദ്ദീൻ വിദേശത്തായതിനാൽ ഭാര്യ ഹസീനയാണ് കടയുടെ മേൽനോട്ടം വഹിച്ചിരുന്നത്.ശനിയാഴ്ച രാത്രി 5 മണിക്കൂർ കൊണ്ട് കത്തിയമർന്നത് ഈ പ്രവാസിയുടെ എല്ലാ സമ്പാദ്യവും സ്വപ്നങ്ങളുമായിരുന്നു.ഒപ്പം ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. വെമ്പായം എഎൻ ഹൈപ്പർ മാർക്കറ്റിൽ ശനിയാഴ്ച രാത്രി 8ന് ഉണ്ടായ തീപിടിത്തം പുലർച്ചെ രണ്ടുമണി വരെ ശ്രമിച്ചതിനു ശേഷമാണ് നിയന്ത്രണവിധേയമായത്.ശനിയാഴ്ച വൈകിട്ട് കെട്ടിടത്തിന്റെ അടിയിലുള്ള നിലയിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു.ഇതുകാരണം തീപ്പൊരികൾ വീണോ വെൽഡിങ് നടക്കുന്നതിനിടയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതോ ആകാം അപകടകാരണം എന്നാണ് സംശയിക്കുന്നത്.കുറഞ്ഞത് 10 കോടി രൂപയുടെ…
Read More » -
Kerala
ആരായിരുന്നു സ്റ്റാലിൻ ഇന്ത്യക്ക് ?
ആധൂനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് 1943 ൽ ഉണ്ടായ ബംഗാൾ ക്ഷാമം.ഏകദേശം 30 ലക്ഷം പേരാണ് ആ കാലയളവിൽ ബംഗാളിലും ഒറീസയിലുമായി പട്ടിണി കിടന്ന് മരിച്ചത്.ഇന്ത്യ.അടിയന്തിരമായി ഭക്ഷ്യ ധാന്യങ്ങൾ അവശ്യപെട്ടപ്പോൾ ബ്രിട്ടിഷ് പ്രധാന മന്ത്രിയായിരുന്ന വിൻസന്റെ ചർച്ചിലിന്റെ മറുപടി. ഇപ്രകാരമായിരുന്നു: “ഇന്ത്യക്കാർ പെറ്റു പെരുകുന്നത് മുയലുകളെ പോലെയാണ്. ഇന്ത്യയിൽ ഭക്ഷണ ക്ഷാമമുണ്ടെങ്കിൽ എന്തെ ഗാന്ധി മരിക്കുന്നില്ല ?” 1947 ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ശേഷം വീണ്ടുമൊരു ക്ഷാമത്തിലേക്കു നമ്മുടെ രാജ്യം അഭിമുഖികരിച്ചപ്പോൾ , ഇന്ത്യൻ ഭരണകൂടം സഹായത്തിനായി ലോക ശക്തികളെ സമീപിച്ചു. അമേരിക്ക സഹായം നൽകാമെന്ന് അറിയിച്ചെങ്കിലും, അതിന്റ വ്യവസ്ഥകളും, നടപടികളും എഴുതി തയാറാക്കുന്ന തിരക്കിൽ ദിവസങ്ങൾ, ആഴ്ചകൾ കടന്നു പോയി. ആ സമയത്താണ് ഇന്ത്യയുടെ സഹായ അഭ്യർത്ഥന മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ സ്റ്റാലിന്റെ മുന്നിലെത്തുന്നത്.ഉടനെ തന്നെ ലോകത്തിന്റെ പല ഭാഗത്തേക്കായി ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ടു കഴിഞ്ഞിരുന്ന കപ്പലുകൾ ലക്‌ഷ്യം മാറ്റി ഇന്ത്യയിലേക്ക് വഴി തിരിച്ചു വിടുവാൻ സ്റ്റാലിൻ ഉത്തരവിട്ടു.ഇതുവരെ…
Read More » -
Kerala
രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരമായി കോട്ടയം; തൊട്ടുപിന്നിൽ പുനലൂരും
രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരം കോട്ടയമെന്ന് കാലാവസ്ഥാ വകുപ്പ്.കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ (ഞായറാഴ്ച) രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്. നിലവില്‍ രാജ്യത്തെ ചൂടു കൂടിയ പത്ത് നഗരങ്ങള്‍ ഇവയാണ്: കോട്ടയം: 37.3 ഡിഗ്രി സെല്‍ഷ്യസ്, നന്ദ്യാല്‍ (ആന്ധ്രപ്രദേശ്): 37.2, അഹമ്മദ്നഗര്‍ (മഹാരാഷ്ട്ര): 37.2, ഭദ്രാചലം (തെലങ്കാന): 36.8, കര്‍ണൂര്‍ (ആന്ധ്രപ്രദേശ്):36.6, പുനലൂര്‍: 36.5(കേരളം), അകോല(മഹാരാഷ്ട്ര): 36.5, മാലേഗാവ് (മഹാരാഷ്ട്ര): 36.4, സോലാപുര്‍(മഹാരാഷ്ട്ര): 36.4, നദീഗാം(ആന്ധ്രപ്രദേശ്): 36.4.
Read More » -
Kerala
കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാൽ ദക്ഷിണേന്ത്യയിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ മഴയ്ക്ക് സാധ്യത.മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ന്യൂനമര്‍ദ്ദ സ്വാധീന ഫലമായി തെക്കന്‍ തമിഴ്നാട് തീരദേശ മേഖലയില്‍ മാര്‍ച്ച് 2,3 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More » -
Kerala
യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നാലു രാജ്യങ്ങൾ വഴി
ന്യൂഡൽഹി: യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെയാണ് ഒഴിപ്പിക്കുന്നത്.ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടാതെ ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. Phone: 1800118797 (Toll free) +91-11-23012113 +91-11-23014104 +91-11-23017905 Fax: +91-11-23088124 Email: [email protected] ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ലൈനിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു: +38 0997300483 +38 0997300428 +38 0933980327 +38 0635917881 +38 0935046170 യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്സും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org ല്‍ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്.നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും.
Read More » -
Kerala
കോവിഡ് വ്യാപനം കുറയുന്നു; കൂടുതല്‍ ഇളവുകളുമായി സര്‍ക്കാർ
ബാറുകൾക്ക് പഴയതുപോലെ രാത്രി 11 വരെ പ്രവർത്തിക്കാം തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍.കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ തരംതിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കി.തിയറ്ററുകളില്‍ ഇനിമുതല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ടാകും.ബാറുകൾക്ക് പഴയതുപോലെ രാത്രി 11 വരെ പ്രവർത്തിക്കാം. പൊതു പരിപാടികള്‍ 25 സ്‌കയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വീതം പങ്കെടുപ്പിക്കാം.സര്‍ക്കാര്‍ ഓഫിസുകളില്‍ യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ആവശ്യമെങ്കില്‍ ഓഫ്‌ലൈനായി പഴയ രീതിയില്‍ നടത്താമെന്നും ഉത്തരവിലുണ്ട്.
Read More » -
Kerala
പ്രഥമ പ്രൈം വോളിബോള്‍ ലീഗ് കിരീടം കൊൽക്കത്തയ്ക്ക്
ഹൈദരാബാദ്: പ്രഥമ പ്രൈം വോളിബോള്‍ ലീഗ് കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മലയാളിയായ സണ്ണി ജോസഫ് പരിശീലിപ്പിച്ച കൊല്‍ക്കത്ത ചാമ്പ്യന്മാരായത്. സ്‌കോര്‍: 15-13, 15-10, 15-12. ഇന്ത്യൻതാരം അശ്വൽ റായ് നയിച്ച ടീമിൽ കോച്ചും അസി.കോച്ചും അടക്കം എട്ട് മലയാളികളാണുള്ളത്.സിജു ജോസഫാണ് അസി. കോച്ച്. കെ രാഹുൽ, അനു ജയിംസ്, എസ് അരവിന്ദൻ, യു ജൻഷാദ്, മുഹമ്മദ് ഇക്‌ബാൽ, ഷമീം എന്നിവരാണ് കളിക്കാർ. മികച്ച സ്പൈക്കറായി അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ അംഗമുത്തുവും ബ്ലോക്കറായി ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ ഇ ജെ ജോണ്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.റാന്നി സ്വദേശി ഷോണ്‍ ടി ജോണാണ് (അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്) ടൂർണമെന്റിലെ ഫാന്റസി താരം.
Read More » -
Kerala
യമൻ പൗരന്റെ കൊലപാതകം; നിമിഷപ്രിയയുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി ഇന്ന്
സൻ’അ‘: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സൻ’അ’ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) യുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി ഇന്ന്.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് വിധി പ്രസ്താവം. 2017 ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്.തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്.പാലക്കാട് കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
Read More »