കൊതിയൂറും വിഭവങ്ങള്‍ നുണയുമ്പോള്‍ നമ്മൾ കാശ് നോക്കാറില്ല.എന്നാൽ ഇവ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.രുചി കൂടും എന്നു മാത്രമല്ല, കാശും ലാഭം.ഫലൂദയും, ഫ്രൂട്ട്‌സലാഡും, നട്ട്‌സ് ഷെയ്ക്കുമൊക്കെയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.ഇതാ ഇവിടെ രുചികരമായ ഫലൂദ എങ്ങനെ ഉണ്ടാക്കാമെന്നാണ് പരിചയപ്പെടുത്തുന്നത്.
വേണ്ട സാധനങ്ങൾ
1. സേമിയ 100 ഗ്രാം
2. സാബൂനരി 100 ഗ്രാം
3. പാല്‍ ഒന്നര കപ്പ്
4. പഞ്ചസാര മൂന്ന് ടീസ് സ്പൂണ്‍
5. ജെല്ലി ഒരു ചെറിയ പായ്ക്കറ്റ്
6. കസ്‌കസ് കുറച്ച്
7. റോസ് സിറപ്പ്
8. വാനില ഐസ്‌ക്രീം ഒരു ബോക്‌സ്
ഉണ്ടാക്കുന്ന വിധം
കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ അല്‍പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടിയാവാന്‍ വെയ്ക്കുക. കട്ടിയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ചുനേരം വയ്ക്കുക. കസ്‌കസ് കുതിര്‍ത്ത് വയ്ക്കുക. ആദ്യം ഒരു സ്പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടി ഒരു സ്പൂണ്‍ ഒഴിക്കുക. പിന്നെ ജല്ലിയും കസ്‌കസും കുറച്ച് വിതറുക. മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം കുറച്ചധികം വാനില ഐസ്‌ക്രീം (മൂന്ന് നാലു സ്പൂണ്‍) കോരി ഇടുക….