KeralaNEWS

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് ഒരു കോടി സമ്മാനം

ബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് ഏകദേശം ഒരു കോടി രൂപയുടെ സമ്മാനം.അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്ബനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത്.
അടുത്തിടെ വിവാഹിതനായ റെനീഷിന് ഇരട്ടി സന്തോഷമാണ് ഇന്നത്തെ വിജയം സമ്മാനിച്ചത്.മൂന്ന് വര്‍ഷം മുമ്ബ് യുഎഇയിലെത്തിയ റെനീഷ് ആദ്യ മാസം മുതല്‍ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.കല്യാണത്തിനു ശേഷം ഭാര്യയുമായി യുഎഇയില്‍ എത്തിയപ്പോള്‍ കൃത്യസമയത്തു തന്നെയാണ് ഈ സമ്മാനത്തുകയും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് റെനീഷിന്റെ ഭാര്യ ഷാനിയ ഫാത്തിമയും ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ പറഞ്ഞു.

Back to top button
error: