Month: February 2022
-
World
കുതിച്ചുയരുന്നു എണ്ണവില; 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്
അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. ആഗോള എണ്ണ ഉത്പാദകരില്‍ റഷ്യക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. റഷ്യ യുക്രൈന്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന സൂചനകള്‍ വന്നതോടെയാണ് എണ്ണവിലയില്‍ വര്‍ധന പ്രകടമായി തുടങ്ങിയത്. വിമത മേഖലകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചതോടെയാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്. എന്നാല്‍ ആഗോള തലത്തിലെ എണ്ണ വിലയുടെ ഉയര്‍ച്ച ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ചലനമുണ്ടാക്കിയിട്ടില്ല. റഷ്യയില്‍ ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. എന്നാല്‍ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ എണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
Kerala
എല്ലാവരും പറ്റിച്ചു; തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്
ഈറോഡ്: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്.ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്രനാണ് ഒരു വോട്ട് ലഭിച്ചത്. ‘സ്വന്തം കുടുംബത്തിലുളളവര്‍ പോലും തനിക്ക് വോട്ട് തന്നില്ലെന്ന് നരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളോ, പാര്ട്ടിയംഗങ്ങളോ, സുഹൃത്തുക്കളോ തനിക്ക് വോട്ട് ചെയ്തില്ല. വോട്ട് ചെയ്യാമെന്ന് പറഞ്ഞ് പലരും തന്നെ വഞ്ചിച്ചുവെന്നും നരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
Kerala
തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെയുടെ ഉദയസൂര്യൻ
ചെന്നൈ: തമിഴ്‌നാട് നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരി ഭരണ കക്ഷിയായ ഡിഎംകെ.ചെന്നൈ, കോയമ്ബത്തൂര്‍, സേലം അടക്കമുള്ള 21 കോര്‍പറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം.രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്ബത്തൂര്‍ അടക്കമുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് പാര്‍ട്ടിക്കുണ്ടായത്. 21 കോര്‍പ്പറേഷനുകളിലും ഡിഎംകെയാണ് മുന്നില്‍.കോര്‍പ്പറേഷനുകളിലെ 77 വാര്‍ഡുകളിലും, 128 മുന്‍സിപ്പാലിറ്റികളിലും, നഗര പഞ്ചായത്തുകളിലെ 385 വാര്‍ഡുകളിലും ഡിഎംകെ മുന്നേറിയിരിക്കയാണ്.ബി.ജെ.പിക്കും കമല്‍ഹാസന്റെ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല.സി.പി.എം 32 സീറ്റിലും കോണ്‍ഗ്രസ് 29 സീറ്റിലും വിജയിച്ചു. തനിച്ച് മത്സരിച്ച എസ്.ഡി.പി.ഐ 26 സീറ്റുകളില്‍ വിജയിച്ചു. ഫെബ്രുവരി 19 ന് നടന്ന തിരഞ്ഞെടുപ്പ് 21 കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗണ്‍ പഞ്ചായത്തുകളിലുമായി 12,839 വാര്‍ഡുകളിലേക്കാണ് നടന്നത്.
Read More » -
Kerala
മഴയിൽ കുളിച്ച് വീണ്ടും തെക്കൻ കേരളം
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് വീണ്ടും മഴ ലഭിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയോടുകൂടിയാണ് മഴ ലഭിച്ചത്.വൈകിട്ട് അഞ്ചു മണിക്ക് ശേഷം ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു.ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.രണ്ടാഴ്ച മുൻപും ഇവിടെ ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു. അതേസമയം മധ്യ- തെക്കൻ കേരളത്തിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
Read More » -
Kerala
ശാസ്ത്ര ലോകത്ത് ഉന്നത പഠനം: നെസ്റ്റ് അപേക്ഷ ഇന്ന് മുതൽ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (നൈസർ) ഭുവനേശ്വർ, യൂനിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAB CEBS) മുംബൈ എന്നീ സ്ഥാപനങ്ങളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂൺ 18ന് നടത്തും.രാവിലെ ഒമ്പതു മുതൽ ഉച്ച 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ ആറു വരെയും രണ്ടു സെഷനുകളായാണ് പരീക്ഷ.പരീക്ഷഫീസ് 1200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കും 600 രൂപ മതി. അപേക്ഷ ഓൺലൈനായി ഫെബ്രുവരി 21 മുതൽ സമർപ്പിക്കാം. മേയ് 18 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി ഉൾപ്പെടെ ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ കുറയാതെ 2020/2021 വർഷം പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും 2022ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2002 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ…
Read More » -
Crime
മദ്രസയില്‍ പഠിക്കാനെത്തിയ എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, മുസ്ലിം പളളിയിലെ ഉസ്താദിനെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: എട്ടു വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലിം പള്ളിയിലെ ഉസ്താദിനെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞകല്‍ മുസ്ലീം പള്ളിയിലെ ഉസ്താദായ കലഞ്ഞൂര്‍ ഇടത്തറ സക്കീനത്തു മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ എസ്.എച്ച്.ഓ, ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാനസികമായും ശാരീരികമായും തകര്‍ന്ന ബാലന്‍ പീഡനകഥ ഡോക്ടറോട് പറഞ്ഞു. മദ്രസയില്‍ പഠിക്കാന്‍ ചെല്ലുമ്പോഴായിരുന്നു പീഡനം. കഴിഞ്ഞ നവംബര്‍ മുതല്‍ ഇയാള്‍ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
Read More » -
Kerala
കിഴക്കന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച് റഷ്യ
വിമത മേഖലകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച് റഷ്യ.സമാധാന നീക്കങ്ങള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചാണ് ഡൊണെസ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചത്.എന്നാല്‍, ഇവിടങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സൈന്യത്തെ അയക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അതേസമയം തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അതിന് ആരെയും അനുവദിക്കില്ലെന്നുമായിരുന്നു യുക്രൈന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം.റഷ്യയുടെ നടപടിയെ യു.എന്‍ സുരക്ഷാ കൗണ്‍സിലും അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Read More » -
Breaking News
ഇന്ന് 5691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 53,597 കൊവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട്…
Read More » -
Kerala
മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് ലഹരിവസ്തുക്കളുമായി പോകുകയായിരുന്ന രണ്ടു ലോറികൾ കണ്ണൂരിൽ പിടികൂടി
കണ്ണൂര്‍: മംഗലാപുരത്ത് നിന്നും ലഹരിവസ്തുക്കളുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന രണ്ട് ലോറികള്‍ കണ്ണൂരിൽ പിടികൂടി.കണ്ണൂര്‍ ടൗണ്‍ പോലീസാണ് ലോറികൾ പിടികൂടിയത്.സംഭവത്തില്‍ കാസര്‍കോട് കടുലു സ്വദേശികളായ ജാബിര്‍, യൂസഫ് എന്നിവര്‍ പിടിയിലായി.അച്ഛനും മകനുമാണ് ഇവർ. ഉച്ചക്ക് രണ്ട് മണിയോടെയാണ് ആദ്യ ലോറി പോലീസിന്റെ പിടിയിലായത്.തോട്ടട എസ്‌എന്‍ കോളേജിന് സമീപമായിരുന്നു സംഭവം.ചരക്ക് ലോറിയിൽ ചാക്കുകളിലാക്കി ലഹരിവസ്തുക്കൾ നിറച്ച ശേഷം പടുതയിട്ട് മൂടുകയായിരുന്നു.ഇതിന് പിന്നാലെ പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ കിഴുത്തള്ളിയില്‍ നിന്നും പോലീസ് പിടികൂടി.കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
Read More »