മലപ്പുറം: അരീക്കോട് കാവനൂരില്‍ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച്.പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ പോലും കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണ് മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.അമ്മയും മകളും വാടകക്ക് താമസിക്കുന്ന വീടിന്റെ കതക് ചവിട്ടി തുറന്ന് അകത്തു കടന്നായിരുന്നു പീഡനം.
തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിയുമായിരുന്നുള്ളൂ.പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി.ഒടുവിൽ അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതേ യുവതിയെ മൂന്നു മാസം മുന്‍പും ഇയാൾ പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയപ്പാടു മൂലം പുറത്തു പറഞ്ഞിരുന്നില്ല.പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകളാണ് നിലവിലുള്ളത്.