സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കൻ- മധ്യകേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം,പത്തനംതി ട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത.കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
കടുത്ത വേനല്‍ ചൂടില്‍ വലയുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായെത്തുന്ന വേനല്‍ മഴ താത്‌കാലികമായെങ്കിലും വലിയ ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.ഇന്നലെയും തെക്കൻ കേരളത്തിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചിരുന്നു.എന്നാൽ വേനൽമഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നലിനെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.