KeralaNEWS

ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി യു​ക്രെ​യ്ന്‍;50 റഷ്യൻ സൈനികരെ വധിച്ചതായി റിപ്പോർട്ട്

കീവ്:റ​ഷ്യ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി യു​ക്രെ​യ്ന്‍.അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ 50 റ​ഷ്യ​ന്‍ സൈ​നി​ക​രെ വ​ധി​ച്ച​താ​യി യു​ക്രെ​യ്ന്‍ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.നേ​ര​ത്തേ, അ​ഞ്ച് റ​ഷ്യ​ന്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളും ഒ​രു ഹെ​ലി​കോ​പ്റ്റ​റും യു​ക്രെ​യ്ന്‍ വെ​ടി​വ​ച്ചി​ട്ടി​രു​ന്നു.
അതേസമയം യുക്രൈന്റെ 40 സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.പത്തു സാധാരണക്കാരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്.ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുകയായിരുന്നു.യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായി.കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.

Back to top button
error: