Month: February 2022

  • Business

    ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം 8.4 ശതമാനമായി ഉയര്‍ത്തി മൂഡീസ്

    ബെംഗളൂരു: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം 8.4 ശതമാനമായി ഉയര്‍ത്തി മൂഡീസ്. കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ധനനയ പിന്തുണ, വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ്, സാമ്പത്തിക നയം എന്നിവയുടെ പിന്‍ബലത്തിലാണ് നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍നിന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യാഴാഴ്ച ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 2022-23ല്‍ 8.4 ശതമാനമായി ഉയര്‍ത്തിയത്. എന്നിരുന്നാലും, ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലെ അപാകതകളും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നത് തുടരുമെന്ന് റേറ്റിംഗ് ഏജന്‍സി അതിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. വാസ്തവത്തില്‍, ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വളര്‍ച്ചാ പ്രവചനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് മൂഡീസിന്റെ റിപ്പോര്‍ട്ട്. ഞങ്ങള്‍ ഇന്ത്യയുടെ 2022 വര്‍ഷത്തെ വളര്‍ച്ചാ പ്രവചനങ്ങള്‍ 7 ശതമാനത്തില്‍ നിന്ന് 9.5 % ആയി ഉയര്‍ത്തി. 2023ല്‍ 5.5 ശതമാനം വളര്‍ച്ചയായി ഞങ്ങളുടെ പ്രവചനം നിലനിര്‍ത്തി. ഇത് യഥാക്രമം 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 8.4 %, 6.5…

    Read More »
  • Kerala

    ലോണെടുക്കാത്ത കർഷകന് അരലക്ഷം രൂപയുടെ ജപ്തി നോട്ടിസ്, ഒടുവിൽ ബാങ്ക് പറയുന്നു വായ്പ ഇല്ലെന്ന്, പക്ഷേ റെവന്യൂ വകുപ്പു പറയുന്നു ഉണ്ടെന്ന്; കഥയറിയാതെ കർഷകൻ നെട്ടോട്ടത്തിൽ

    വയനാട്: വായ്പയെടുക്കാത്ത കർഷകനും ബാങ്കിൽനിന്നു ജപ്തി നോട്ടിസ്. പനമരം മുണ്ടക്കുറ്റി ചേര്യംകൊല്ലി തോപ്പിൽ ഡെന്നിസിനാണ് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചത്. കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിൽനിന്ന് വായ്പയായി എടുത്ത 46,435 രൂപയും 13 ശതമാനം പലിശയും ഉടൻ അടച്ചില്ലെങ്കിൽ ജപ്തി നടപടിയെടുക്കും എന്നാണ് വൈത്തിരി റവന്യു റിക്കവറി തഹസിൽദാരുടെ അറിയിപ്പ്. എന്നാൽ, ഈ ബാങ്കിൽനിന്ന് ഒരു രൂപ പോലും വായ്പ എടുത്തിട്ടില്ലെന്ന് ഡെന്നിസ് പറയുന്നു. 2006 വരെ ബാങ്കുമായി ഇടപാടുണ്ടായിരുന്നു. എന്നാൽ, 2012ൽ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പ 2019 സെപ്റ്റംബർ 27മുതൽ കുടിശിക വരുത്തിയെന്നും പലിശയടക്കം മാർച്ച് 2ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടക്കുന്ന അദാലത്തിൽ അടച്ചുതീർത്തില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് കടക്കുമെന്നാണ് നോട്ടിസിലുള്ളത്. നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ഇന്നലെ ബാങ്കിൽ എത്തി കാര്യം തിരക്കിയപ്പോൾ ബാങ്കിൽ വായ്പ ഇല്ലെന്നും റവന്യു റിക്കവറിക്കായി നോട്ടിസ് അയച്ചിട്ടില്ലെന്നുമാണ് അധികൃതർ പറ‍ഞ്ഞത്. തുടർന്ന് റവന്യു വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും ഡെന്നിസിന്റെ പേരിൽ തന്നെ ബാങ്കിൽ…

    Read More »
  • NEWS

    യുദ്ധം തുടങ്ങി, ഇന്ത്യൻ ഓഹരി വിപണി തകർന്നു; സ്വര്‍ണവില പറക്കുന്നു. എണ്ണവില കുതിച്ചുയരുന്നു

    ഒറ്റ രാത്രി കൊണ്ട് കേരളത്തിൽ സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപ. ഇതോടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നത്. ഈ വര്‍ഷം ജനുവരി ആദ്യം മുതൽ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഓഹരി വിപണി റഷ്യ–യുക്രെയ്ൻ യുദ്ധഭീതിയിൽ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ തകർച്ച ഞെട്ടിക്കുന്നതാണ്. യുദ്ധഭയത്തിൽ വിപണികളിൽനിന്നു വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻമാറുന്നു. യുദ്ധഭീതിയിൽ ആഗോള ഓഹരി വിപണികളിലെല്ലാം വലിയ വിൽപനാ സമ്മർദവും നേരിടുന്നുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ലോകരാജ്യങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ പരസ്പരം ബന്ധപ്പെടുന്നുണ്ട്. ലോകത്തിലെ ഏത് കോണിലെയും പ്രശ്നങ്ങൾ ഓഹരി വിപണികളെ ആകെ ബാധിക്കുന്നത് അതുകൊണ്ടാണ്. യുദ്ധസമാന സാഹചര്യങ്ങളോ മറ്റു തരത്തിലുള്ള…

    Read More »
  • LIFE

    അമ്മയഴകായി കാജൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

    തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് കാജൽ അഗർവാൾ. ലക്ഷ്മി കല്യാണം എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന കാജൽ പിന്നീട് തമിഴ്‌, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. തുപ്പാക്കി, മെർസൽ, വിവേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാജൽ നിറഞ്ഞാടി.   ഗൗതം കിച്ച്ലു എന്ന ബിസ്സിനസ്സ്കാരനുമായുള്ള വിവാഹം താരം അറിയിച്ചിരുന്നു. അത് സമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ആഘോഷിച്ച വാർത്തയായിരുന്നു.   താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ‘മമ്മി ട്രെയിനിങ്’ എന്നാണ് താരം എഴുതി തുടങ്ങിയത്. ‘അമ്മയാകാനുള്ള പരിശീലനം എന്നാൽ നമുക്ക് അറിയാതിരുന്ന നമ്മുടെ ശക്തി കണ്ടെത്തലാണ്, ഉണ്ടായിരുന്നു എന്ന് പോലും നമുക്ക് അറിയാത്ത  ഭയങ്ങളോടുള്ള നമ്മുടെ ഇടപെടലാണ്’. കാജൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.  

    Read More »
  • Health

    പേരയിലയിൽ പലതുണ്ട് കാര്യം..!

    നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണ നിലയില്‍ കണ്ടുവരുന്ന മരമാണ് പേര. പേരക്ക നമ്മുടെയൊക്കെ സ്ഥിരം ഫലങ്ങളിൽ ഒന്നാണ്. പേരയിലയും പല കാര്യങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിക്കുന്നു. എന്നാൽ പേരയിലയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ നമ്മള്‍ ഇത് തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയില. പൊതുവില്‍ പല ആവശ്യങ്ങള്‍ക്കായി നമുക്ക് പേരയില ഉപയോഗിക്കാനാകും. എന്നാല്‍ പേരയില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് തിളപ്പിച്ച വെള്ളത്തിലാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു വളരെയേറെ സഹായിക്കും. ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപ്പോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

    Read More »
  • Kerala

    26ാമത് ഐഎഫ്എഫ്കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉടന്‍ ആരംഭിക്കും

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ളക്സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തിൽ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തി. 26ാമത് ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു സെക്രട്ടറി സി.അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി എന്നിവർ പങ്കെടുത്തു. 26.02.2022 രാവിലെ…

    Read More »
  • Health

    ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന്..

    വേനൽ കാലത്ത് ചുണ്ടുകൾ വരഞ്ഞു പൊട്ടുന്നുന്നതിന് ധാരാളം പ്രതിവിധികളുണ്ട്.  ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ക്ക് നനവ് നിലനിര്‍ത്താന്‍ കഴിയില്ല. അപ്പോൾ ചുണ്ട് ഉണങ്ങുകയും പൊട്ടുകയും ചെയ്യുന്നു.   സ്ഥിരമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് കുറയാന്‍ സഹായിക്കും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്‌റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.       അതേപ്പോലെ വരണ്ട ചര്‍മ്മം അകറ്റാന്‍ റോസ് വാട്ടര്‍ ഏറ്റവും മികച്ച ഒന്നാണ്. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ ഉത്തമം. ഇവ ദിവസവും രണ്ട് നേരം പുരട്ടാം. ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.   ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ആഴ്ചയിലൊരിക്കല്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. വിറ്റമിന്‍…

    Read More »
  • India

    പലഹാരം വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി, പിന്നാലെ ലോക്കോ പൈലറ്റ് അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

    രാജസ്‌ഥാനിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പലഹാരമാണ് കച്ചോടി. അൽവാറിലെ ഒരു റെയിൽവേ ക്രോസിംഗിൽ ട്രെയിൻ നിർത്തിയാണ് ലോക്കോ പൈലറ്റ് സ്വാദിഷ്ടമായ ഈ പലഹാരം വാങ്ങിയത്. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ട്രെയിൻ നിർത്തിയതിന്റെ പേരിൽ ലോക്കോ പൈലറ്റടക്കം അഞ്ച് പേരെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തു. സംഭവം രാജസ്ഥാനിൽ തന്നെ. ഒരു പാക്കറ്റ് കച്ചോടി വാങ്ങാൻ ലോക്കോപൈലറ്റ് അൽവാറിലെ റെയിൽവേ ക്രോസിംഗിൽ ട്രെയിൻ നിർത്തുന്നതിൻ്റെയും പലഹാരം വാങ്ങുന്നതിനെച്ചെമൊക്കെ വീഡിയോ എടുത്ത് ആരോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ വീഡിയോ വൈറലായി തീർന്നു. ഇതോടെ അധികാരികൾ സംഭവം അറിയുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വീഡിയോവിൽ റെയിൽവേ ക്രോസ്സിങ്ങിൽ ഒരാൾ കച്ചോടിയുമായി കാത്ത് നില്കുന്നത് കാണാം. അയാളുടെ അടുത്തെത്തിയപ്പോൾ ട്രെയിൻ നിന്നു. അയാൾ ഉടനെ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. തുടർന്ന് ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങുന്നു. എൻജിൻ സ്റ്റാർട്ട് ആയ ശബ്ദവും കേൾക്കാം. എന്നാൽ, ഇത് നടക്കുന്ന സമയമത്രയും ക്രോസിങിന്റെ…

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

    കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കണ്ണാടിപ്പറമ്പ് അസീബിനെ(36)യാണ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ 16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തെ തുടര്‍ന്ന് ആരോടു പറയാതെ പെണ്‍കുട്ടി നാട്ടില്‍ നിന്നും പോവുകയും പിന്നീട് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    ട്വന്റി 20 ക്രിക്കറ്റ്;സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍

    ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു     ലഖ്നൗ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നു.ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയില്‍ ഇന്നു ലഖ്‌നൗവില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജുവിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞാഴ്ച വെസ്റ്റിന്‍ഡീസിനെതിരേ നടന്ന അവസാന ടി20 മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ആറു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സഞ്ജുവിനു പുറമേ ഉപനായകന്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി.നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനാണ് ഇന്നിങ്‌സ് തുറക്കുക.മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മൂന്നാം നമ്ബര്‍ പൊസിഷനിലാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങുന്നത്.പരുക്കേറ്റ സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ് അയ്യരിനാണ് മധ്യനിരയുടെ ചുമതല.

    Read More »
Back to top button
error: