LIFESocial Media

അമ്മയഴകായി കാജൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് കാജൽ അഗർവാൾ. ലക്ഷ്മി കല്യാണം എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന കാജൽ പിന്നീട് തമിഴ്‌, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. തുപ്പാക്കി, മെർസൽ, വിവേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാജൽ നിറഞ്ഞാടി.

 

Signature-ad

ഗൗതം കിച്ച്ലു എന്ന ബിസ്സിനസ്സ്കാരനുമായുള്ള വിവാഹം താരം അറിയിച്ചിരുന്നു. അത് സമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ആഘോഷിച്ച വാർത്തയായിരുന്നു.

 

താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ‘മമ്മി ട്രെയിനിങ്’ എന്നാണ് താരം എഴുതി തുടങ്ങിയത്. ‘അമ്മയാകാനുള്ള പരിശീലനം എന്നാൽ നമുക്ക് അറിയാതിരുന്ന നമ്മുടെ ശക്തി കണ്ടെത്തലാണ്, ഉണ്ടായിരുന്നു എന്ന് പോലും നമുക്ക് അറിയാത്ത  ഭയങ്ങളോടുള്ള നമ്മുടെ ഇടപെടലാണ്’. കാജൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

 

Back to top button
error: