Month: February 2022
-
NEWS
യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം
യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അതേസമയം റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നു. റഷ്യക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയയും. ചൈനയുടെ നിലപാടിനെതിരെയും ഓസ്‌ട്രേലിയ. ഈ സാഹചര്യത്തില്‍ ചൈന മോസ്‌കോയുമായുള്ള വാണിജ്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് അം?ഗീകരിക്കാനാവില്ല. റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. റഷ്യന്‍ പ്രമാണികള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യയ്ക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ച് കാനഡയും. വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ നീക്കമാണ് റഷ്യയുടേതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കുന്നു. എക്‌സ്‌പോര്‍ട്ട് പെര്‍മിറ്റുകള്‍ എല്ലാം റദ്ദാക്കി. റഷ്യന്‍ പ്രമാണിമാര്‍ക്കെതിരെയും ബാങ്കുകള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി.
Read More » -
India
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ
<span;>യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു, നയതന്ത്ര ചര്‍ച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാന്‍ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്ന് മോദി പറഞ്ഞു. <span;>യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നടപടി സ്വീകരിച്ചു. ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരെ കരമാര്‍ഗം നാട്ടിലെത്തിക്കാന്‍ സുരക്ഷിതമായ റൂട്ട് മാപ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിദേശ കാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സൃഗ്ലാ അറിയിച്ചു. അതെ സമയം റഷ്യ-ഉക്രൈന്‍ പ്രശ്നം പരിഹരിക്കാന്‍ സത്യ സന്ധവും ആത്മാര്‍തവുമായ ചര്‍ച്ച ആവശ്യമാണെന്നും ഏറ്റുമുട്ടലിന് അവസാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. <span;>ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. അതെ…
Read More » -
NEWS
റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ബൈഡൻ
<span;>റഷ്യ യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപരോധം കടുപ്പിച് അമേരിക്ക. റഷ്യയുടെ നീക്കങ്ങളെ ബൈഡൻ അപലപിച്ചു. <span;> യുദ്ധം തിരഞ്ഞെടുത്ത റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്നും . നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്താനും ബൈഡൻ തീരുമാനിച്ചു. യുദ്ധം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ വ്ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു. <span;>റഷ്യയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധത്തിന് ജി- 7 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി. ജി-7 രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചെന്നാണ് അദ്ദേഹം അറിയിച്ചത്. ബ്രിട്ടണും കാനഡയും റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചിട്ടുണ്ട്. <span;> ആഴ്ചകളോളം മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ സംഭവിച്ചുവെന്ന് ബൈഡന്‍ പറഞ്ഞു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെറഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി .…
Read More » -
India
മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും മാതൃക; ‘കാണൂ.. ഇതാണ് ഇന്ത്യയുടെ മനോഹാരിത’ മുത്തപ്പൻ തെയ്യം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി
മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പൻ തെയ്യം റംല എന്ന മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. കേരളമാകെ ആഘോഷമായി മാറിയ ഈ വീഡിയോ രാഹുൽ ഗാന്ധി ഏറ്റെടുത്തതോടെ ഇത് രാജ്യത്താകെ ഇപ്പോൾ ചർച്ചയായി മാറുന്നു. വയനാട് എം പി കൂടിയായി രാഹുൽ ഗാന്ധി, മുത്തപ്പനും മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ മനോഹാരിത ഇതാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അർത്ഥമാക്കുന്നതെന്നും രാഹുൽ കുറിച്ചു. ചെറുവത്തൂര്‍ പടന്നകടപ്പുറത്തെ ബാലകൃഷ്ണന്റെവീട്ടില്‍ കെട്ടിയ തെയ്യമാണ് വൈറലായത്. മുത്തപ്പന്‍ തെയ്യക്കോലം കെട്ടിയത് സനില്‍ പെരുവണ്ണാനായിരുന്നു. അനുഗ്രഹം വാങ്ങിയതാകട്ടെ റംല എന്ന സ്ത്രീയും. തന്റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ…’ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം തന്റെ അനുഗ്രഹ വാക്കുകള്‍ ചൊരിഞ്ഞത്. അതിനിടയില്‍ മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍…
Read More » -
Pravasi
നഴ്സുമാർക്ക് ജർമനിയിൽ അവസരം, ശമ്പളം രണ്ടര ലക്ഷം വരെ
നോര്‍ക്കാ റൂട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷപരിശീലനം (ബി1 ലെവല്‍ വരെ) നല്‍കി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്മെന്റും സൗജന്യം. നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/ നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം/ ജറിയാട്രിക്സ്/ കാര്‍ഡിയോളജി/ ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓര്‍ത്തോപീഡിക്സും അനുബന്ധ മേഖലകളും/ ഓപ്പറേഷന്‍ തീയറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/ എ2/ ബി1 ലെവല്‍ പരിശീലനം ഇന്ത്യയില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും…
Read More » -
Kerala
മകൾക്ക് കാമുകൻ ഫോൺ വാങ്ങി നൽകി, പെൺകുട്ടിയുടെ പിതാവ് കാമുകനെ വെട്ടി പരിക്കേൽപ്പിച്ചു
ഓയൂർ: മകൾക്ക് ഫോൺ വാങ്ങി നൽകി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ട ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ബന്ധുവീട്ടിൽ പോയപ്പോഴാണ് അനന്ദു അയൽവാസിയായ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്നു. ഇതിനിടെ അനന്ദു പെൺകുട്ടിക്ക് മൊബെൽ ഫോൺ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണിൽ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം വിലക്കുകയും പിതാവ് ശശിധരൻ പൂയപ്പള്ളി പൊലീസിൽ അനന്ദുവിനെതിരെ പരാതി നൽകുകയും ചെയ്തു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ അനന്ദു വാങ്ങിക്കൊടുത്ത ഫോൺ ഉപയോഗിച്ച് ഇരുവരും വീണ്ടും രഹസ്യമായി ബന്ധം തുടർന്നു. ഇത് കണ്ടുപിടിച്ച ശശിധരൻ കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് അനന്ദുവിന്റെ വീടിന് സമീപം ഒളിച്ചിരുന്നു. അനന്ദു വീടിന് പുറത്തിറങ്ങിയപ്പോൾ ശശിധരൻ വെട്ടുകത്തി കാലിൽ കൊണ്ട് വെട്ടുകയായിരുന്നു.
Read More » -
NEWS
സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് പുടിനോട് മോദി
യുക്രെയ്നിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു. പുടിനുമായി മോദി 25 മിനിറ്റ് നേരം ഫോണിൽ സംസാരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായ നയതന്ത്രതല ആശയവിനമയത്തിന് ധാരണയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് മോദി റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. അവരെ സുരക്ഷിതമായി പുറത്തുകടത്തുന്നതിനും ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതിനും ഇന്ത്യ മുൻഗണന നൽകുന്നതായും അദ്ദേഹം അറിയിച്ചു.
Read More » -
Kerala
അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. മാത്യു ഉലകംതറ വിടപറഞ്ഞു
മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവസഭാ ചരിത്രത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. മാത്യു ഉലകംതറ(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെള്ളകത്തെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍. 1931ൽ വൈക്കത്താണു ജനനം. തേവര എസ്.എച്ച് കോളജിൽ മലയാളം അധ്യാപകനായി 1986വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഓണററി പ്രഫസറായും ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള, എംജി സർവകലാശാലകളിൽ ചീഫ് എക്സാമിനർ, എക്സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ആകാശവാണിയിൽ പ്രഭാതഭേരിയടക്കം പരിപാടികളിൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഭാര്യ: ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ അരൂര്‍). വെച്ചൂച്ചിറ പുത്തേട്ട് കുടുംബാഗമാണ് .
Read More » -
NEWS
യുക്രെയ്നിലെ 70 ൽ അധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ
യുക്രെയ്നിലെ 70 ൽ അധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് റഷ്യ അവകാശപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ 74 സൈനിക താവളങ്ങൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. 11 വ്യോമതാവളങ്ങൾ, മൂന്ന് സൈനിക പോസ്റ്റുകൾ, 18 റഡാർ സ്റ്റേഷനുകൾ, വിമാനവേധ മിസൈൽ സംവിധാനങ്ങൾ എന്നിവ തകർത്തു. യുക്രെയ്ൻ സൈനിക ഹെലികോപ്റ്ററും നാല് ഡ്രോണുകളും വെടിവച്ചിട്ടതായും ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു. റഷ്യൻ സായുധ സേനയുടെ പിന്തുണയോടെ വിമത സേന ആക്രമണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read More » -
Movie
സിമ്പുവിന്റെ ആരാധികമാര്‍ ആശങ്കയില്‍; അവരുടെ മനം തകര്‍ക്കുന്ന ആ പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്!
ചെന്നൈ: ദക്ഷിണേന്ത്യലെ ഏറ്റവും എലിജിബിള്‍ ബാച്ചിലറാണ് തമിഴ് നടന്‍ സിമ്പു എന്ന സിലംബരസന്‍. അനേകം ആരാധികമരുള്ള സിമ്പു അവരുടെ മനം തകര്‍ക്കുന്ന പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ! അതേ സിമ്പു വിവാഹിതനാകുന്നു; അതും പ്രണയ വിവാഹം. സിമ്പുവിന്റെ ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഈശ്വരന്‍ എന്ന സിനിമയില്‍ സിമ്പുവിന്റെ നായികയായിരുന്ന നിധി അഗര്‍വാളുമായി സിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ലിവിങ് ടുഗെതറിലാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രംഗത്തെത്തിയിരുന്നു. വാര്‍ത്തയിലെ ഉള്ളടക്കം പൂര്‍ണമായും തള്ള കളയാതെയുള്ള പ്രതികരണവുമായിരുന്നു താരത്തിന്റേത്. കേട്ടതെല്ലാം സത്യമല്ല, എന്നാണ് അന്ന് നിധി പ്രതികരിച്ചത്. ആരോപണങ്ങളെ പൂര്‍ണമായും തള്ള കളയാതെയുള്ള പ്രതികരണം, ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകര്‍ കുറച്ച് കൂടി ഉറച്ച് വിശ്വസിക്കാന്‍ കാരണമായി. ഇപ്പോള്‍ തെന്നിന്ത്യയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നുവെന്നാണ്.…
Read More »