KeralaNEWS

ട്വന്റി 20 ക്രിക്കറ്റ്;സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
 
 

ഖ്നൗ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നു.ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയില്‍ ഇന്നു ലഖ്‌നൗവില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സഞ്ജുവിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

കഴിഞ്ഞാഴ്ച വെസ്റ്റിന്‍ഡീസിനെതിരേ നടന്ന അവസാന ടി20 മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ആറു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സഞ്ജുവിനു പുറമേ ഉപനായകന്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി.നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനാണ് ഇന്നിങ്‌സ് തുറക്കുക.മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മൂന്നാം നമ്ബര്‍ പൊസിഷനിലാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങുന്നത്.പരുക്കേറ്റ സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ് അയ്യരിനാണ് മധ്യനിരയുടെ ചുമതല.

Back to top button
error: