HealthLIFE

പേരയിലയിൽ പലതുണ്ട് കാര്യം..!

നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണ നിലയില്‍ കണ്ടുവരുന്ന മരമാണ് പേര. പേരക്ക നമ്മുടെയൊക്കെ സ്ഥിരം ഫലങ്ങളിൽ ഒന്നാണ്. പേരയിലയും പല കാര്യങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിക്കുന്നു.

എന്നാൽ പേരയിലയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ നമ്മള്‍ ഇത് തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും.

Signature-ad

വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയില. പൊതുവില്‍ പല ആവശ്യങ്ങള്‍ക്കായി നമുക്ക് പേരയില ഉപയോഗിക്കാനാകും. എന്നാല്‍ പേരയില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് തിളപ്പിച്ച വെള്ളത്തിലാണ്.

രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു വളരെയേറെ സഹായിക്കും. ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപ്പോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

Back to top button
error: