Month: February 2022
-
Culture
ഏഷ്യാനെറ്റിൽ “സൂപ്പർ ചലഞ്ച് “
പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ,ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു.ശരണ്യ ആനന്ദ് ( , കെ കെ മേനോൻ , സ്മിത , ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , നൂബിൻ ജോണി , അവന്തിക തുടങ്ങിയവർ ടീമുകളിലായി മത്സരിക്കാനെത്തുന്നു . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് . കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും…
Read More » -
Kerala
കൊല്ലത്ത് ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് യുവാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി;കട അടപ്പിച്ചു
കൊല്ലം: എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി.കോട്ടാത്തല സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്.ഇയാളിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഷോപില്‍ പരിശോധന നടത്തി തൽക്കാലത്തേക്ക് കട അടപ്പിച്ചു. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന ഒമ്ബത് ഇനം മദ്യങ്ങളുടെ സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമികല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. മദ്യം കഴിച്ച അന്ന് വൈകുന്നേരം തന്നെ യുവാവിന് കാഴ്ചയ്ക്ക് പ്രശ്നമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Read More » -
NEWS
യുക്രെയ്നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ
യുക്രെയ്നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ. യുക്രെയ്ന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പല വിദ്യാർഥികളും ബങ്കറുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരെ യുക്രൈൻ അതിർത്തിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട്. പുതപ്പു പോലുമില്ലാതെ കൊടും തണുപ്പത്താണ് വിദ്യാർഥികൾ കഴിയുന്നത്. ആരോടും പുറത്തിറങ്ങരുതെന്നാണ് നിർദേശം. ഹെല്പ് ലൈൻ നമ്പർ യുക്രെയ്നിലെ ഇന്ത്യക്കാർക്ക് 1800118797 എന്ന ഇന്ത്യൻ എംബസിയുടെ ടോൾഫ്രീ നന്പരിലേക്ക് ബന്ധപ്പെടാം. ഇതിനു പുറമേ 91 11 23012113, 91 11…
Read More » -
Kerala
വിത്യസ്തനാമൊരു ഭൂട്ടാൻ !!
ഭൂട്ടാന്റെ ഭൂമിശാസ്ത്രപരവും- വേറിട്ടതുമായ വിശേഷണങ്ങളിലൂടെ ലോകത്ത് ഒരു രാജ്യം, അല്ല ഒരേ ഒരു രാജ്യം മാത്രമാണ് ഇന്ന് കാർബൺ ന്യൂട്രൽ എന്ന് പറയാവുന്ന നിലയിൽ ഉള്ളത്. അവർ കാർബൺ ന്യൂട്രൽ അല്ല, ഒരു പടി കൂടി കടന്നു കാർബൺ നെഗറ്റീവ് എന്ന നിലവാരത്തിലാണ്. അതായത് അവർ അന്തരീക്ഷത്തിലേക്കു ഉത്സർജ്ജിക്കുന്ന ഹരിത ഗൃഹ വാതകങ്ങളുടെ, പ്രത്യേകിച്ചും കാർബൻ ഡയോക്സ്‌യ്ഡ്ന്റെ പല മടങ്ങ് അവർ മണ്ണിലേക്കും മരങ്ങളിലേക്കും സങ്കലനം (sequestration ) നടത്തുന്നു. ആ രാജ്യമത്രേ ഭൂട്ടാൻ !! നിർഭാഗ്യകരം എന്ന് പറയട്ടെ അങ്ങനെ ആയിട്ട് കൂടി (Carbon Neutral ) ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതി യാനത്തിന്റെയും ഏറ്റവും വലിയ ഇരയും അവരാണ് എന്നതാണ്.അവിടുത്തെ മലനിരകളിലെ ഹിമാനികൾ ഉരുകി ദ്രുത വെള്ളപ്പൊക്കം (flash floods ) പതിവായിരിക്കുന്നു. ഏതാണ്ട് 2400ഓളം glaciers അവിടെ ഉണ്ട്. അതെല്ലാം കൂടി ഉരുകിയാൽ ഉള്ള അവസ്ഥ. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ പാർക്കുന്ന രണ്ട്…
Read More » -
Kerala
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പ്രധാന കാരണങ്ങൾ ഒറ്റനോട്ടത്തിൽ
മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റഷ്യ,യുക്രൈന്‍ പ്രശ്‌നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍, 1991ലാണ് സ്വതന്ത്ര രാജ്യമാകുന്നത്. കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം. പോളണ്ട്, ബലാറസ്, ഹങ്കറി,സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായും ഈ കരിങ്കടല്‍ തീര രാജ്യം അതിര്‍ത്തി പങ്കിടുന്നു. കിഴക്ക്, തെക്ക്-പടിഞ്ഞാറ് അതിര്‍ത്തികളിലൂടെയാണ് നിലവില്‍ റഷ്യ സൈനിക വിന്യാസം നടത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം വരുന്ന സൈന്യത്തെയാണ് റഷ്യ യുക്രൈനെ വളയാന്‍ നിയോഗിച്ചിരിക്കുന്നത്. 2006വരെ റഷ്യക്കൊപ്പമായിരുന്നു യുക്രൈന്‍. 2004മുതല്‍ 2006വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷം, അമേരിക്കയോടായി യുക്രൈന്റൈ ചായ്‌വ്. അമേരിക്കയോടുള്ള യുക്രൈന്റെ അമിത വിധേയത്വത്തില്‍ അപകടം മണത്ത റഷ്യ അന്നുമുതല്‍ പലവിധത്തില്‍ പ്രകോപനങ്ങളും , ഉപരോധങ്ങളുമായി രംഗത്തുണ്ട്. യുക്രൈനിലെ കിഴക്ക് ഭാഗത്തുള്ള 17 ശതമാനം വരുന്ന ജനവിഭാഗം റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും , റഷ്യയോട് കൂറുപുലര്‍ത്തുന്നവരുമാണ്. ഇതാണ് റഷ്യയെ ഈ മേഖലയില്‍ സഹായിക്കുന്ന ഒരു ഘടകം. വിഘടനവാദികള്‍ കയ്യടക്കിയ പ്രദേശങ്ങള്‍ വഴി റഷ്യ എളുപ്പത്തില്‍…
Read More » -
Kerala
ചായ അധികം വേണ്ട;ചായ കുടി കൂടിയാൽ
ഒരു കപ്പ് ചായയോടെയാണ് സാധാരണ നമ്മുടെയൊക്കെ ദിവസം തുടങ്ങാറ്.എന്നാൽ ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നതും ഭക്ഷണത്തിന് തൊട്ടുമുമ്പുള്ള ചായ കുടിയും അത്ര നല്ലതല്ല.ചായ സമയത്ത് കിട്ടിയില്ലെങ്കില്‍ തലവേദനയും ഉന്മേഷക്കുറവും തുടങ്ങി പലവിധ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരാണ് ചായകുടിക്കാരിലെ ഭൂരിഭാഗവും. ചായകുടി പരിധിവിട്ടാല്‍ ആരോഗ്യത്തെയും അത് ബാധിക്കും. ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്.ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തലവേദന വരുന്നതിന്റെ കാരണം ഈ കഫീനാണ്.അമിതമായ അളവില്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ ദോഷം ചെയ്യും.കഫീനൊപ്പമുള്ള ടാനിന്‍ ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ടാനിന്‍ എന്ന ആന്റി ഓക്‌സിഡന്റിന് ധാരാളം ഗുണങ്ങളുണ്ടെന്നത് നേര് തന്നെ. എന്നാല്‍ ഇവ വയറ്റില്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കാന്‍ കാരണമാകുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍.അതുകൊണ്ടുതന്നെ അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്.അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ്…
Read More » -
Kerala
അകത്തിയുടെ ഔഷധഗുണങ്ങൾ
ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ് അകത്തി.മധ്യകേരളത്തിൽ “അഗസ്ത്യാർ മുരിങ്ങ” എന്നും ഇത് അറിയപ്പെടുന്നു.ജീവകം ‘എ’യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം ‘എ’യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽപ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.
Read More » -
Kerala
ഗവിയിലേക്ക് ഒരു യാത്ര
ആദ്യമേ പറയട്ടെ,ഗവി എന്നു കേട്ട് ഗവിയിലേക്ക് ഓടി വരാതെ ഗവിയിലേക്കുള്ള യാത്രയാണ് ആസ്വദിക്കേണ്ടത്.മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും ഗവിയെ വ്യത്യസ്തമാകുന്നതും ഇതുതന്നെയാണ്.അതുപോലെ വണ്ടിപ്പെരിയാർ വഴി ഒരിക്കലും ഗവി കാണാൻ ഇറങ്ങരുത്.പത്തനംതിട്ടയിൽ നിന്നോ റാന്നി വഴിയോ ശബരിമല റൂട്ടിൽ ആങ്ങമുഴി വന്നിട്ട് ആങ്ങമുഴി-ഗവി യാത്രണ് തിരഞ്ഞെടുക്കേണ്ടത്.അപ്പോൾ മാത്രമേ ഗവിയുടെ യഥാർത്ഥ ‘ഗർവ്’ നിങ്ങൾക്ക് കാണാൻ സാധിക്കുകയുള്ളൂ. വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി.വനങ്ങളാൽ ചുറ്റപ്പെട്ട ഗവിയിൽ പച്ചപ്പിന്റെ തണുപ്പും, പ്രകൃതിയുടെ മനോഹാരിതയുമാണ് പ്രധാന ആകർഷണം.സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.ഒരു ദിവസം മുപ്പതു വാഹനങ്ങൾക്ക് മാത്രമേ ഗവിയിലേക്ക് പ്രവേശനം ഉള്ളു.ചെക്ക് പോസ്റ്റിൽ നിന്ന് ലഭിക്കുന്ന(ഓൺലൈൻ വഴിയും എടുക്കാം) പാസ് മുഖേനയാണ് പ്രവേശനം.അതിനാൽ അതിരാവിലെ തന്നെ ഇവിടെ എത്താൻ ശ്രമിക്കുക.ചെക്പോസ്റ്റിൽ നിന്നാണ് പാസ് വിതരണം.പാസ് ലഭിക്കാത്തവർക്ക് പത്തനംതിട്ട കെ .എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഗവി വഴി കുമളിയിലേക്കും തിരിച്ചും ഓരോ ബസ്…
Read More » -
Kerala
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഏത്തയ്ക്ക കുറുക്ക് ഉണ്ടാക്കുന്ന വിധം
തൂക്കം കൂടാനും പുഷ്ടി വയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ് കുഞ്ഞുങ്ങള്‍ക്ക് പച്ച ഏത്തക്കായ കുറുക്കി നല്‍കുന്നത് നല്ലതാണ്.കുഞ്ഞു ശരീരത്തിന് പുഷ്ടിയ്ക്കും ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന പ്രത്യേക രീതിയിലെ നേന്ത്രക്കായ കുറുക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കൂ.ഇതുണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. ആവശ്യത്തിനുള്ള ഏത്തയ്ക്കാപ്പൊടി(ഏത്തയ്ക്ക ഉണക്കിപ്പൊടിച്ചത്) അരിച്ചെടുക്കുക. ഇതില്‍ പാലൊഴിച്ച് ആവശ്യത്തിന് ശര്‍ക്കര അല്ലെങ്കില്‍ ചക്കര ചേര്‍ത്ത് നല്ലതു പോലെ ഇളം തീയില്‍ കുറുക്കിയെടുക്കുക.ഇതു നല്ലതു പോലെ വേവിയ്ക്കണം.ഇതിനൊപ്പമോ അല്ലെങ്കില്‍ വാങ്ങിയതിനു ശേഷമോ നെയ്യ് ചേര്‍ത്ത് ഇളക്കാം.ഇതു കുഞ്ഞിന് നല്‍കാം.ദിവസം ഒരു നേരമെങ്കിലും ഈ കുറുക്കു നല്‍കുന്നത് കുഞ്ഞുങ്ങൾക്ക് ഏറെ നല്ലതാണ്. ആറു മാസത്തിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതു നല്‍കാം.ഇതു ശരീര പുഷ്ടിയ്ക്കും വളര്‍ച്ചയ്ക്കും വയറിന്റെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ്.ദിവസവും ഒന്നോ രണ്ടോ നേരം ഇതു നല്‍കുന്നതുകൊണ്ടും കുഴപ്പമൊന്നുമില്ല.കുഞ്ഞുങ്ങള്‍ക്ക് നല്ല പോഷകത്തിനും വിളര്‍ച്ച മാറാനും തൂക്കം വര്‍ദ്ധിയ്ക്കുവാനും ശരീര പുഷ്ടിയ്ക്കുമെല്ലാം ഉത്തമമാണ് ഈ പ്രത്യേക കുറുക്ക്.കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, അൽപ്പം മുതിർന്ന കുട്ടികള്‍ക്കും ഇത് ഏറെ…
Read More » -
NEWS
യുക്രൈനിൽ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശ നഷ്ടം
യുക്രൈന് എതിരെ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശ നഷ്ടം. റഷ്യന്‍ ആക്രമണം ഒരു ദിവസം പിന്നിടുമ്പോള്‍ രാജ്യത്ത് ഇതുവരെ 137 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വ്യക്തമാക്കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ മരിച്ചതായി സെലന്‍സ്‌കി സ്ഥിരീകരിച്ചു. 306 പേര്‍ക്ക് പരുക്കേറ്റു. 160ലേറെ മിസൈലുകള്‍ റഷ്യ യുക്രൈനിന് മേല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാല്‍, റഷ്യയുടെ 30 യുദ്ധ ടാങ്കുകളും അഞ്ച് വിമാനങ്ങളും നാല്‍പത് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായി യുക്രൈന്‍ അറിയിച്ചു. റഷ്യന്‍ സൈന്യത്തിന് കീഴടങ്ങാന്‍ വിസ്സമ്മതിച്ച 13 യുക്രൈന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രൈന്‍ പട്ടം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇവരുടെ ഓര്‍മ്മകള്‍ അനുഗ്രഹമാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. വികാരാധീനനായിട്ടായിരുന്നു സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തത്. റഷ്യയെ പ്രതിരോധിക്കുന്നത് യുക്രൈന്‍…
Read More »