MovieNEWS

സിമ്പുവിന്റെ ആരാധികമാര്‍ ആശങ്കയില്‍; അവരുടെ മനം തകര്‍ക്കുന്ന ആ പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്!

ചെന്നൈ: ദക്ഷിണേന്ത്യലെ ഏറ്റവും എലിജിബിള്‍ ബാച്ചിലറാണ് തമിഴ് നടന്‍ സിമ്പു എന്ന സിലംബരസന്‍. അനേകം ആരാധികമരുള്ള സിമ്പു അവരുടെ മനം തകര്‍ക്കുന്ന പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ! അതേ സിമ്പു വിവാഹിതനാകുന്നു; അതും പ്രണയ വിവാഹം. സിമ്പുവിന്റെ ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഈശ്വരന്‍ എന്ന സിനിമയില്‍ സിമ്പുവിന്റെ നായികയായിരുന്ന നിധി അഗര്‍വാളുമായി സിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ലിവിങ് ടുഗെതറിലാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രംഗത്തെത്തിയിരുന്നു.

വാര്‍ത്തയിലെ ഉള്ളടക്കം പൂര്‍ണമായും തള്ള കളയാതെയുള്ള പ്രതികരണവുമായിരുന്നു താരത്തിന്റേത്. കേട്ടതെല്ലാം സത്യമല്ല, എന്നാണ് അന്ന് നിധി പ്രതികരിച്ചത്.
ആരോപണങ്ങളെ പൂര്‍ണമായും തള്ള കളയാതെയുള്ള പ്രതികരണം, ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകര്‍ കുറച്ച് കൂടി ഉറച്ച് വിശ്വസിക്കാന്‍ കാരണമായി. ഇപ്പോള്‍ തെന്നിന്ത്യയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നുവെന്നാണ്. വിവാഹം ഉണ്ടാകുമെന്ന് അറിയിക്കാന്‍ സിമ്പുവും തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിമ്പുവിന്റെ പ്രണയത്തെക്കുറിച്ച് മുമ്പ് പലതവണയും സംസാരം ഉണ്ടായിട്ടുള്ളതാണ്. നടിമാരായ നയന്‍താരയും ഹന്‍സികയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ സിമ്പുവിന്റെ കാമുകിമാരായിരുന്നു.

സിമ്പുവിന്റെ പ്രണയങ്ങള്‍ക്ക് എല്ലാം അല്‍പ്പായുസ് മാത്രമായിരുന്നു. പല കാരണങ്ങളാല്‍ ആ ബന്ധങ്ങള്‍ ദീര്‍ഘകാലം നീണ്ട് നിന്നിരുന്നില്ല. നയന്‍താരയുമായുള്ള സിമ്പുവിന്റെ പ്രണയമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. വല്ലവന്‍ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തങ്ങള്‍ പ്രണയിക്കുന്നുണ്ടെന്ന് ഇരുവരും പരസ്യമായി മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഒത്തുപോകാന്‍ സാധിക്കാതിരുന്നതിനാലാണ് പിന്നീട് ഇരുവരും പിരിഞ്ഞു. പിന്നീട് നയന്‍താര പ്രഭുദേവയുമായി പ്രണയത്തിലായി. എന്നാല്‍ ആ ബന്ധവും അധിക കാലം നീണ്ടുനിന്നില്ല. ശേഷമാണ് വിഘ്‌നേഷ് ശിവനുമായി നയന്‍താര പ്രണയത്തിലായത്.

2022ല്‍ സിമ്പുവും നിധിയും വിവാഹിതരാകുമെന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അച്ഛന്റെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിമ്പു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വളര്‍ന്നപ്പോല്‍ സിമ്പു നായകനായി. നടന്‍ എന്നതിലുപരി സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സിമ്പു. സിമ്പുവിന്റെ കാമുകിയായ നിധി അഗര്‍വാള്‍ മോഡലിങില്‍ നിന്ന് സിനിമയിലെത്തിയത്. ചിമ്പുവും നിധിയും തമ്മില്‍ പ്രണയത്തിലായത് ഈശ്വരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണെന്നും ഏകദേശം രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും ചെന്നൈയിലെ ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിധി ശോഭിച്ച് നില്‍ക്കുന്നത് ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലാണ്. സിമ്പുവിന്റെ ഈശ്വരന് പുറമെ ജയംരവി ചിത്രം ഭൂമിയാണ് നിധി നായികയായി റിലീസിനെത്തിയ തമിഴ് സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: