Month: February 2022
-
Kerala
10 ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ, ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം
തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്.ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴയിൽ ഇനി മുതൽ ഡോ.രേണുരാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂർ ജില്ലയിൽ ഹരിത വി. കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം.ഗീത, കാസർകോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് പുരുഷ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊല്ലം കലക്ടർ അഫ്സാന പർവീന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ. റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി…
Read More » -
India
മധ്യപ്രദേശില്‍ കുഴല്കിണറ്റില് വീണ നാല് വയസുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശില്‍ കുഴല്കിണറ്റില് വീണ നാല് വയസുകാരൻ മരിച്ചു. ഉമാരിയ ജില്ലയിലാണ് സംഭവം. നാല് വയസുകാരനായ ഗൗരവ് ദുബെയാണ് മരണത്തിന് കീഴടങ്ങിയത്. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബദ്ഛദിലുള്ള കുഴല്‍ക്കിണറിനുള്ളില്‍ നിന്നും ഗൗരവിനെ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ രക്ഷപെടുത്തിയ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11നായിരുന്നു 60 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ തുറന്ന നിലയിലായിരുന്നു. അവിടെ കളിക്കുകയായിരുന്ന ഗൗരവ് കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് വിവരം ആളുകൾ അറിഞ്ഞത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ സംഭവം നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു. പിന്നാലെ പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിക്ക് ഓക്സിജൻ നൽകുന്നതിനായി കുഴൽക്കിണറിൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. മെഡിക്കൽ സംഘവും സ്ഥലത്തെത്തി. വെള്ളിയാഴ്ച പുലർച്ചെ നാല് വരെ നീണ്ട രക്ഷാദൗത്യത്തിന് ശേഷം ഗൗരവിനെ പുറത്തെടുത്ത് കട്നി ജില്ലയിലെ ബർഹി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ…
Read More » -
Kerala
44000 മുടക്കി കൃഷിയിറക്കി; നാലുകോടിയിലെ ജോൺസൺ വിറ്റത് നാലുലക്ഷത്തിലേറെ രൂപയുടെ തണ്ണിമത്തൻ
ചങ്ങനാശേരി: കീടനാശിനികള്‍ ചേര്‍ക്കാത്ത നല്ല നാടന്‍ തണ്ണിമത്തന്‍ വേണോ, ചങ്ങനാശേരി പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയിലേക്ക് വണ്ടി വിട്ടോളൂ …അയിത്തമുണ്ടകം പാടശേഖരത്തില്‍ തണ്ണിമത്തനും അതിനേക്കാൾ വലിയ ‘മധുര’ച്ചിരിയുമായി അടവിച്ചിറ പള്ളിക്കച്ചിറ ജോണ്‍സണ്‍ എന്ന തോമസ് ജേക്കബ് കാത്തു നിൽപ്പുണ്ട്.ഇതുവരെ ജോൺസൺ വിറ്റത് നാലുലക്ഷത്തിലേറെ രൂപയുടെ തണ്ണിമത്തൻ. ചൂട് കനത്തതോടെ തണ്ണിമത്തന് വന്‍ ഡിമാന്‍ഡാണുള്ളത്.പാകമായവ വിളവെടുക്കുന്ന തിരക്കിലാണ് ജോണ്‍സണും പണിക്കാരും.രണ്ടേക്കര്‍ പാടത്ത് 1200 തടത്തിലാണ് കൃഷി.ജോണ്‍സണ്‍ ആദ്യമായാണ് തണ്ണിമത്തന്‍ പരീക്ഷിച്ചത്.കിട്ടിയത് അഞ്ചിരട്ടി ലാഭം.ഇനിയും രണ്ട് ലക്ഷം രൂപക്കടുത്ത് തണ്ണിമത്തന്‍ വിളവെടുക്കാൻ കിടപ്പുണ്ടെന്ന് ജോൺസൺ പറയുന്നു. ആലപ്പുഴ കഞ്ഞിക്കുഴിയിലെ, തണ്ണിമത്തന്‍ കൃഷി ജോണ്‍സൺ യൂട്യൂബില്‍ കണ്ടിരുന്നു.അങ്ങനെയാണ് പച്ചക്കറി കർഷകനായ ജോൺസന്റെ ‘തലയിൽ’ തണ്ണിമത്തന്‍ കയറിയത്.തുടര്‍ന്ന്, നല്ലയിനം വിത്തുകളറിയാന്‍ ഓണ്‍ലൈനില്‍ അന്വേഷിച്ചു. തിരുവല്ലയിലെ റിട്ട. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റോയിയുമായി ബന്ധപ്പെട്ട് ഇംപോര്‍ട്ടഡ് തണ്ണിമത്തന്‍ വിത്തിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. 44,000 രൂപയുടെ വിത്ത് വാങ്ങി.ഒരു പാക്കറ്റില്‍ 2000 വിത്തുകള്‍.ഇതില്‍ കാല്‍ക്കിലോയാണ് കൃഷിയിറക്കിയത്. തണ്ണിമത്തന് 70…
Read More » -
Kerala
വെളുത്തുള്ളി അച്ചാർ
നമ്മുടെ അടുക്കളകളില്‍ നിത്യേന ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി.നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ജലദോഷത്തിനും പനിക്കും ചുമയ്ക്കുമൊക്കെ ആശ്വാസം നൽകും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം വെളുത്തുള്ളി-ഒരു കപ്പ് പച്ചമുളക്-4-5 ഇഞ്ചി-ഒരുകഷണം നല്ലെണ്ണ-ആവശ്യത്തിന് കടുക്-ആവശ്യത്തിന് മുളകുപൊടി-രണ്ട് സ്പൂൺ ഉലുവ-അരസ്പൂൺ കായപ്പൊടി-ആവശ്യത്തിന് ഉപ്പ്-ആവശ്യത്തിന് ചീനചട്ടിയിൽ നല്ലെണ്ണ ചൂടാക്കി ഒരു സ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് മൂപ്പിച്ച് തൊലികളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റി മുളകു പൊടിയും കായപ്പൊടിയും ഉലുവ വറുത്ത് പൊടിച്ചതും ഉപ്പും ചേർത്ത് ഇളക്കി വിനാഗിരി ചേർത്ത് ഇറക്കി വെക്കുക.തണുത്താൽ കുപ്പിയിലാക്കി സൂക്ഷിക്കാം
Read More » -
Kerala
വ്യാജ ടോൾ ഫ്രീ നമ്പർ ഉണ്ടാക്കിയും തട്ടിപ്പ്; ജാഗ്രതൈ
ഇന്റർനെറ്റിൽ ഉപഭോക്‌തൃ സേവനങ്ങൾക്ക് (Customer Care) ടോൾ ഫ്രീ നമ്പർ സെർച്ച് ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക വ്യാജ ടോൾ ഫ്രീ നമ്പർ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുൻകരുതൽ സ്വീകരിക്കാനായി ആർ.ബി.ഐ. നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.അതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും കസ്റ്റമർ കെയർ എന്ന പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് ഈ നമ്പറുകൾ നിരവധി വെബ് സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യുകയുമാണ് ഇവരുടെ രീതി. ഗൂഗിളിലും മറ്റും സെർച്ച് ചെയ്യുമ്പോൾ ഇത്തരം വ്യാജ ടോൾ ഫ്രീ നമ്പറുകളാകും ചിലപ്പോൾ നമുക്ക് ലഭിക്കുക. KYC അപ്‌ഡേഷൻ്റെ പേരുപറഞ്ഞ് ബാങ്കിൻ്റെയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ തട്ടിപ്പുകാർ എസ്.എം.എസ്. അയയ്ക്കുന്നുണ്ട്.ഇതിൽ കാണുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്ന ആളുകൾക്ക് പണവും നഷ്ടമാകും. ട്രൂ കോളറിലടക്കം യഥാർത്ഥ സ്ഥാപനത്തിൻ്റെ…
Read More » -
Kerala
ബാറുകളുടെ പ്രവർത്തനം രാത്രി 11 വരെ ആക്കും
തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പഴയപടിയാക്കുന്നു.രാത്രി 11 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായാണ് അറിവ്.ഉത്തരവ് ഉടനുണ്ടായേക്കും. കോവിഡിനെ തുര്‍ന്നുണ്ടായ രണ്ടാം ലോക്ഡൗണിന് ശേഷം ഒമ്ബത് മണിവരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തന സമയം അനുവദിച്ചിരുന്നത്.ഇതാണ് വീണ്ടും പഴയ പടിയാക്കുന്നത്.
Read More » -
Kerala
തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു.ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്.തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍.ബൈക്കിലെത്തിയ അക്രമിയാണ് അയ്യപ്പനെ വെട്ടിയത്. ആക്രമണത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
Read More » -
NEWS
ഹാക്കർമാരുടെ സഹായം തേടി യുക്രൈൻ, സൈബർ പ്രതിരോധം സജ്ജമാക്കും
രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെനിയൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ സന്ദേശമെത്തിയതായി കീവിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യയുടെ കടന്നാക്രമണം വല്ലാതെ ക്ഷീണം സൃഷ്‌ടിച്ച യുക്രൈൻ കഴിയുന്ന തരത്തിലെല്ലാം പ്രതിരോധം സജ്ജമാക്കുകയാണ്. സൈബർ പോരാട്ടം അതിന്റെ മുന്നോടിയാണ്. റഷ്യൻ സേനയ്ക്കെതിരേ സൈബർ പ്രതിരോധം തീർക്കാനും സൈബർ ആക്രമണം നടത്താനുമാണ് ഹാക്കർമാരുടെ സന്നദ്ധസേവനം യുക്രെയിൻ പ്രയോജനപ്പെടുത്തുന്നത്. അതുപോലെ തന്നെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷയൊരുക്കുക എന്ന ദൗത്യവും സൈബർ വിദഗ്ധൻമാർക്കുണ്ട്. സൈബർ ഹാക്കിംഗിൽ തങ്ങൾക്കുള്ള കഴിവും നൈപുണ്യവും വ്യക്തമാക്കി പ്രതിരോധമന്ത്രാലയത്തെ സമീപിക്കാൻ ഇന്നലെയാണ് ഹാക്കർ ഫോറങ്ങളിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സൈബർ സേനയിൽ ചേരാൻ ഇതിനകം നിരവധി ഹാക്കർമാരും സൈബർ വിദഗ്ധരും തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കീവിലെ സൈബർ സെക്യൂരിറ്റി കമ്പനികളെ അടക്കം ഇക്കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. 2015ൽ റഷ്യ നടത്തിയ സൈബർ ആക്രമണത്തിൽ യുക്രെയിനിലെ വൈദ്യുത നിലയങ്ങളും ജലസേചന…
Read More » -
Kerala
ഓസിലും പാസിലും യാത്ര വേണ്ട; യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് പോലീസുകാരോട് റയിൽവെ
ചെന്നൈ: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പോലീസുകാര്‍ക്ക് റയിൽവെയുടെ ചുവപ്പ് സിഗ്നൽ.ഇനിമേൽ ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് കൈയ്യിൽ കരുതണമെന്നുള്ള അറിയിപ്പ് ദക്ഷിണ റെയിൽവേ പുറപ്പെടുവിച്ചു.ടിക്കറ്റെടുക്കാതെ കയറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയില്‍വെ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പറഞ്ഞു. എക്സ്‌പ്രസ് വണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയര്‍ന്നിരുന്നു.ടിക്കറ്റ് പരിശോധകര്‍ ആവശ്യപ്പെടുമ്ബോള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അവര്‍ കാണിക്കുന്നത്.തുടര്‍ന്നാണ് പോലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.
Read More »