CultureLIFE

ഏഷ്യാനെറ്റിൽ “സൂപ്പർ ചലഞ്ച് “

പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ,ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

 

മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും  പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു.ശരണ്യ  ആനന്ദ് (  , കെ കെ മേനോൻ , സ്മിത ,  ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ  , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , നൂബിൻ ജോണി , അവന്തിക തുടങ്ങിയവർ ടീമുകളിലായി മത്സരിക്കാനെത്തുന്നു . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് .

 

കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും ഈ ഇവന്റിന് മിഴിവേകി.

Back to top button
error: