KeralaNEWS

കൊല്ലത്ത് ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച്‌ യുവാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി;കട അടപ്പിച്ചു

കൊല്ലം: എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച്‌ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി.കോട്ടാത്തല സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്.ഇയാളിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഷോപില്‍ പരിശോധന നടത്തി തൽക്കാലത്തേക്ക് കട അടപ്പിച്ചു.
സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന ഒമ്ബത് ഇനം മദ്യങ്ങളുടെ സാംപിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം കെമികല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

മദ്യം കഴിച്ച അന്ന് വൈകുന്നേരം തന്നെ യുവാവിന് കാഴ്ചയ്ക്ക് പ്രശ്നമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Back to top button
error: