തൂക്കം കൂടാനും പുഷ്ടി വയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്
കുഞ്ഞുങ്ങള്‍ക്ക് പച്ച ഏത്തക്കായ കുറുക്കി നല്‍കുന്നത് നല്ലതാണ്.കുഞ്ഞു ശരീരത്തിന് പുഷ്ടിയ്ക്കും ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന പ്രത്യേക രീതിയിലെ നേന്ത്രക്കായ കുറുക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കൂ.ഇതുണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. ആവശ്യത്തിനുള്ള ഏത്തയ്ക്കാപ്പൊടി(ഏത്തയ്ക്ക ഉണക്കിപ്പൊടിച്ചത്) അരിച്ചെടുക്കുക. ഇതില്‍ പാലൊഴിച്ച് ആവശ്യത്തിന് ശര്‍ക്കര അല്ലെങ്കില്‍ ചക്കര ചേര്‍ത്ത് നല്ലതു പോലെ ഇളം തീയില്‍ കുറുക്കിയെടുക്കുക.ഇതു നല്ലതു പോലെ വേവിയ്ക്കണം.ഇതിനൊപ്പമോ അല്ലെങ്കില്‍ വാങ്ങിയതിനു ശേഷമോ നെയ്യ് ചേര്‍ത്ത് ഇളക്കാം.ഇതു കുഞ്ഞിന് നല്‍കാം.ദിവസം ഒരു നേരമെങ്കിലും ഈ കുറുക്കു നല്‍കുന്നത് കുഞ്ഞുങ്ങൾക്ക് ഏറെ നല്ലതാണ്.
ആറു മാസത്തിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതു നല്‍കാം.ഇതു ശരീര പുഷ്ടിയ്ക്കും വളര്‍ച്ചയ്ക്കും വയറിന്റെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ്.ദിവസവും ഒന്നോ രണ്ടോ നേരം ഇതു നല്‍കുന്നതുകൊണ്ടും കുഴപ്പമൊന്നുമില്ല.കുഞ്ഞുങ്ങള്‍ ക്ക് നല്ല പോഷകത്തിനും വിളര്‍ച്ച മാറാനും തൂക്കം വര്‍ദ്ധിയ്ക്കുവാനും ശരീര പുഷ്ടിയ്ക്കുമെല്ലാം ഉത്തമമാണ് ഈ പ്രത്യേക കുറുക്ക്.കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, അൽപ്പം മുതിർന്ന കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്.
കുട്ടികള്‍ക്ക് കൊടുക്കാവുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണ വസ്തുവാണിത്.ശരീരത്തിന് തൂക്കവും ആരോഗ്യവും തുടിപ്പുമെല്ലാം നല്‍കാൻ ഇത് സഹായിക്കും.ശരീരത്തിന് അധികം തടി നല്‍കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിത്.