KeralaNEWS

ഓസിലും പാസിലും യാത്ര വേണ്ട; യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് പോലീസുകാരോട് റയിൽവെ

ചെന്നൈ: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പോലീസുകാ‍ര്‍ക്ക് റയിൽവെയുടെ ചുവപ്പ് സിഗ്നൽ.ഇനിമേൽ ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് കൈയ്യിൽ കരുതണമെന്നുള്ള അറിയിപ്പ് ദക്ഷിണ റെയിൽവേ പുറപ്പെടുവിച്ചു.ടിക്കറ്റെടുക്കാതെ കയറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയില്‍വെ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പറഞ്ഞു.
എക്സ്‌പ്രസ് വണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയര്‍ന്നിരുന്നു.ടിക്കറ്റ് പരിശോധകര്‍ ആവശ്യപ്പെടുമ്ബോള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അവര്‍ കാണിക്കുന്നത്.തുടര്‍ന്നാണ് പോലീസുകാര്‍ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: