നമ്മുടെ അടുക്കളകളില്‍ നിത്യേന ഉപയോഗിക്കുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി.നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ജലദോഷത്തിനും പനിക്കും ചുമയ്ക്കുമൊക്കെ ആശ്വാസം നൽകും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളി യില്‍ അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
വെളുത്തുള്ളി-ഒരു കപ്പ്
പച്ചമുളക്-4-5
ഇഞ്ചി-ഒരുകഷണം
നല്ലെണ്ണ-ആവശ്യത്തിന്
കടുക്-ആവശ്യത്തിന്
മുളകുപൊടി-രണ്ട് സ്പൂൺ
ഉലുവ-അരസ്പൂൺ
കായപ്പൊടി-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
ചീനചട്ടിയിൽ നല്ലെണ്ണ ചൂടാക്കി ഒരു സ്പൂൺ കടുക് പൊട്ടിക്കുക.
ഇതിലേക്ക് പൊടിയായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് മൂപ്പിച്ച് തൊലികളഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റി മുളകു പൊടിയും കായപ്പൊടിയും ഉലുവ വറുത്ത് പൊടിച്ചതും ഉപ്പും ചേർത്ത് ഇളക്കി വിനാഗിരി ചേർത്ത് ഇറക്കി വെക്കുക.തണുത്താൽ കുപ്പിയിലാക്കി സൂക്ഷിക്കാം