തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു.ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്.തമിഴ്നാട് സ്വദേശിയാണ് അയ്യപ്പന്‍.ബൈക്കിലെത്തിയ അക്രമിയാണ് അയ്യപ്പനെ വെട്ടിയത്. ആക്രമണത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.