എറണാകുളം:മണിക്കിണർ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാന് ഇറങ്ങിയതു നാട്ടുകാരെ ഭീതിയിലാക്കി.ജനങ്ങള്‍ക്കും കൃഷികള്‍ക്കും ഭീഷണിയായി ജനവാസ മേഖലയ്ക്കു സമീപം ചുറ്റിത്തിരിയുന്ന ആനയെ കാട്ടിലേക്ക് തിരികെ വിടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ വനംവകുപ്പ് ഓഫിസിലെത്തി പ്രതിഷേധിച്ചു.
നീണ്ടപാറ വനമേഖലയില്‍ നിന്നു വന്ന ഒറ്റയാന് മൂന്നു ദിവസമായി നാട്ടില്‍ കനത്ത ഭീതി പരത്തുകയാണ്.മണിക്കിണർ, മുള്ളരിങ്ങാട് പ്രദേശത്താണ് കാട്ടാന എത്തിയത്.അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താഞ്ഞതിനാൽ പ്രതിഷേധിച്ചാണ് നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചത്.തലക്കോട് പരിധിയിലെ ഇല്ലി പ്ലാന്റേഷന് വനം വകുപ്പ് ഓഫിസിലെത്തിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.