KeralaNEWS

സംസ്ഥാനത്ത് ബസ് ചാർജ് വർധന ഉടൻ; രാത്രിയിൽ അധിക നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഉടനെന്ന് സൂചന.ഇത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാര്‍ശ.വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 2 രൂപയിൽ നിന്ന് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.

ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഓര്‍ഡിനറി ബസുകളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ.25 ശതമാനമാണ് വര്‍ധന.നിലവില്‍ കിലോമീറ്റര്‍ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും.ഒപ്പം എല്ലാ സര്‍വീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും.ഇതോടെ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകും.

Back to top button
error: