TechTRENDING

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍. ഇതോടെ യുട്യൂബ് ചാനല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ സബ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളില്‍ ഒരാളായി പ്രധാനമന്ത്രി മോദി മാറിയിരിക്കുകയാണ്. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നരേന്ദ്ര മോദി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖം, കൊവിഡ് പടരുന്നത് ഒഴിവാക്കാന്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച വീഡിയോ എന്നിവ ലക്ഷകണക്കിന് പേര്‍ കണ്ടിട്ടുണ്ട്.

യുട്യൂബ് ചാനല്‍ കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്ന പിഎംഒയുടെ ഒദ്യോഗിക യുട്യൂബ് ചാനലും പ്രധാനമന്ത്രിയുടെ പേരിലുണ്ട്. യുട്യൂബില്‍ അക്കൗണ്ടുള്ള മറ്റ് ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ രാഹുല്‍ഗാന്ധി ( 25ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്), കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍( 4.30 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍(2.12ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്) എന്നിവരാണ്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: