KeralaNEWS

നിർണ്ണായക ദിനത്തിൽ പള്ളിയിലെത്തി പ്രാർത്ഥിച്ച് ദിലീപ്;ജഡ്ജിയമ്മാവനോടും സങ്കടങ്ങൾ പറഞ്ഞു

കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച്‌ ദിലീപ്.ആലുവ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയാണ് നടന്‍ പള്ളിയിലെത്തിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്. ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.കൂടാതെ പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.

 

കഴിഞ്ഞ ദിവസം പൊൻകുന്നം ചിറക്കടവ്  ‘ജഡ്ജിയമ്മാവൻ’ ക്ഷേത്രത്തിലെത്തിയും ദിലീപ് പ്രാർത്ഥന നടത്തിയിരുന്നു.ഇവിടുത്തെ നീതിമാനായ ജഡ്ജിയമ്മാവനോട് പ്രാർത്ഥിച്ചാൽ കോടതി കേസുകൾ വിജയിക്കും എന്നൊരു വിശ്വാസമുണ്ട്.കോട്ടയം ജില്ലയിലെ പൊൻകുന്നം മണിമല റൂട്ടിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Back to top button
error: