HealthLIFE

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ.എങ്കിൽ
സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്.എങ്ങിനെ ഇതു പരിഹരിക്കാം ?
ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും.എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ.അതു പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ്.അവ നമ്മൾ കണ്ടെത്തുന്നില്ല എന്നതു കൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത്.
ശരീരത്തിലെ ഈ അമിത ചൂട് പരിഹരിക്കാൻ ലളിതമായ ഒരു മാർഗം ചുവടെ ചേർക്കുന്നു.
മല്ലി (പൊടിയല്ല) – 10 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 20 ഗ്രാം വരെയാകാം)
തഴുതാമ ഉണക്കിയത്- (എല്ലാ പച്ച മരുന്ന് കടകളിലും കിട്ടും) – 5 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 10 ഗ്രാം വരെയാകാം)
വെള്ളം – 2.5 ലിറ്റർ.
മല്ലിയും, തഴുതാമയും കൂടി 2.5 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. അര ലിറ്റർ വെള്ളം പറ്റിച്ചു ബാക്കി വരുന്ന 2 ലിറ്റർ വെള്ളം വാങ്ങി വെച്ച് തണുപ്പിച്ചതിനു ശേഷം അതേ ദിവസ്സം പല പ്രാവശ്യം ആയി കുടിക്കുക.ഇത് കുറച്ചു ദിവസ്സങ്ങൾ ചെയ്യുക.നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ പോയി ശരീരത്തിലെ ക്രമാതീതമായ ചൂട് സാധാരണ നിലയിലേക്ക് വരുന്നത് നിങ്ങൾക്ക് തന്നെ മനസിലാകും. ഇത് മൂലം ഭാവിയിൽ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാനും സാധിക്കും.
നോട്ട്: വൈദ്യന്റെ നിർദ്ദേശം വഴി മരുന്നുകൾ ഉപയോഗിക്കുകയാണ് ഉചിതം.

Back to top button
error: