KeralaNEWS

വാവ സുരേഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി, ഡോക്ടര്‍മാരുമാരോടു സംസാരിച്ചു

 

കോട്ടയം: അസംഖ്യം പേരുടെ പ്രാർത്ഥനകൾ സഫലമായി. വാവ സുരേഷ് സാധാരണ നിലയിലേയ്ക്ക്.

Signature-ad

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.
അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്.

സുരേഷ് ഡോക്ടര്‍മാരുമാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഡി.കെ. ജയകുമാറാണ് വാവസുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: