
കുമളി മൂന്നാംമൈലിനു സമീപം തോട്ടം തൊഴിലാളികളുമായി തമിഴ്നാട്ടിലേക്കു പോയ വാഹനം അപകടത്തിൽപെട്ടു. കുത്തിറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു തലകീഴായി മറിയുകയായിരുന്നു.വാഹനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ എല്ലാവരെയും നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.