KeralaNEWS

കശുവണ്ടി പരിപ്പിന്റെ ഗുണങ്ങൾ

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്.കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്.ഒപ്പം മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണവുമാണ് കശുവണ്ടിപ്പരിപ്പ്.
പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു.ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്.ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും.പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ് കശുവണ്ടി.നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.
ദിവസവും കശുവണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല.കുട്ടികൾക്ക്  കശുവണ്ടി പൊടിച്ചോ അല്ലാതെയോ പാലിൽ ചേർത്തോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്.ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ കശുവണ്ടി എല്ലാ പ്രായത്തിൽ ഉള്ളവരുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

Back to top button
error: