SportsTRENDING

മോസ്കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണമെഡൽ

മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണമെഡൽ. ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖാണ് സ്വര്‍ണ്ണം നേടിയത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക കലണ്ടർ ട്രൈനിങിൽപ്പെട്ട മത്സരയിനത്തിൽ ആതിഥേയ താരത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്.

 

ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്‌ലി പ്രഫഷണൽ യൂനിവാഴ്‌സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഇവർ സ്വർണം നേടിയിരുന്നു.

ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു. ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ.

Back to top button
error: