എല്ലാ വർഷവും ജനുവരി-9 നാണ് ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നത്.1915 ജനുവരി 9ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ജനുവരി 9 പ്രവാസി ദിനമായി ആഘോഷിച്ചു വരുന്നത്.
ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളിൽ(സംസ്ഥാനങ്ങളിൽ) താമസിക്കുന്നവരാണ് പ്രവാസികള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.ഇന്ത്യയി ല്‍ നിന്നുള്ള പ്രവാസികളിള്‍ അധികവും കേരളത്തിൽ നിന്നൂള്ളവരുമാണ്.അതുകൊണ്ടു തന്നെ പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചതും കേരളത്തിലാണ്.
മലയാളികളായ പ്രവാസികളിൽ അധികവും ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കുടിയേറിയിരിക്കുന്നത്.35-40 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ മാത്രം ജോലിചെയ്യുന്നുണ്ട്. രാജ്യങ്ങളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിചെയ്യുന്നത് അമേരിക്കയിലാണ്.ഇത് ഏകദേശം 45 ലക്ഷത്തോളം വരും.കേരളത്തിലെ വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രവാസികൾ ജോലിചെയ്ത് നാട്ടിലേക്കയക്കുന്ന പണമാണ്.
2003 മുതൽ എല്ലാ വര്‍ഷവും ജനുവരി 9ന് ദേശീയ പ്രവാസി ദിനമായി ആചരിച്ചു വരുന്നു.പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ വ്യത്യസ്തമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘പ്രവാസി ഭാരതീയ സമ്മാൻ’ നൽകിവരുന്നു.