പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത് സോണി സ്‌കറിയ(52), ഭാര്യ റീന(45), മകൻ റയാൻ(7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. റയാനും റീനയും വെട്ടേറ്റ നിലയിലാണ് ഉള്ളത്. അടുത്ത മുറിയിലാണ് സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് സോണി ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.