KeralaNEWS

കോട്ടയത്തിന് ഇത് അഭിമാന നിമിഷം; നഴ്സിംഗ് വിഭാഗത്തിലെ ആദ്യ പി എച്ച് ഡി പാലാ സ്വദേശിനിക്ക്

പെൺകുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം
കോട്ടയം: നഴ്സിംഗ് വിഭാഗത്തിലെ ആദ്യ പി എച്ച് ഡി (PhD) പാലാ സ്വദേശിനി ഡിനു എം ജോയിക്ക് ലഭിച്ചു. ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിനിയാണ്.പെൺകുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം.
 എംഎസ് സി  നഴ്സിംഗ് സെക്കൻഡ് റാങ്കോടെ പാസായ ഡിനു നിലവിൽ ആരോഗ്യ വകുപ്പിൽ കൗമാര വിഭാഗത്തിൽ ജൂനിയർ കൺസൾട്ട്  ആയി ജോലി ചെയ്തു വരുന്നു.  കോട്ടയം എം.ജി യൂണിവേഴ്സിറ്റിയിൽ ഡോക്ടർ റോയ് സി മാത്യുവിന്റെ കീഴിലായിരുന്നു ഗവേഷണ പഠനം പൂർത്തിയാക്കിയത്.
പൂഞ്ഞാർ പെരിങ്ങുളം വരിക്ക പ്ലാക്കൽ ജോബി ജോസഫ് ആണ് ഭർത്താവ്.രണ്ട് മക്കൾ.

Back to top button
error: