Month: January 2022
-
NEWS
കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത മദ്യങ്ങൾ 4 ദിവസത്തിനുള്ളിൽ വിറ്റു തീർക്കണം
വിൽപ്പന കുറവുള്ള ജനപ്രിയമല്ലാത്ത ബ്രാൻഡ് മദ്യങ്ങൾ ഉടൻ വിറ്റുതീർക്കാനാണ് ബീവ്റേജസ് ജീവനകാർക്ക് എം.ഡിയുടെ കർശന നിർദ്ദേശം. മദ്യം വാങ്ങാനെത്തുന്നവർക്ക് ചോദിക്കുന്ന ബ്രാൻഡ് മാത്രമേ നൽകാവൂ.മറ്റൊരു ബ്രാൻഡ് വാങ്ങാൻ നിർബന്ധിക്കുന്നത് കുറ്റകരമാണ്. പക്ഷേ എം.ഡിയുടെ നിർദ്ദേശം അവഗണിച്ചാൽ അത് കൂടുതൽ പൊല്ലാപ്പാകും തൃശൂർ: ബീവ്റേജസ് വിൽപനശാലകളിൽ കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത ബ്രാൻഡ് മദ്യങ്ങളും 4 ദിവസത്തിനുള്ളിൽ വിറ്റുതീർക്കാൻ ജീവനക്കാരുടെ മേൽ സമ്മർദം. ബവ്റിജസിൽ വിൽപനയ്ക്കു വയ്ക്കുന്നതിനു തറവാടക അടയ്ക്കേണ്ട വരുന്ന ഇനങ്ങൾ (എസ്.ടി.എൻ ലോഡ്) 4 ദിവസത്തിനുള്ളിൽ വിറ്റഴിക്കാൻ എം.ഡിയുടെ നിർദേശപ്രകാരമുള്ള സന്ദേശം ഷോപ്പുകളുടെ ചുമതലയുള്ള ജീവനക്കാർക്കു ലഭിച്ചു. ജനപ്രിയമല്ലാത്തതും പുതിയതുമായ ബ്രാൻഡുകളും മദ്യം വാങ്ങാനെത്തുന്നവർക്കു പരിചയപ്പെടുത്തി വിൽപന കൂട്ടേണ്ടി വരും. കോർപറേഷന്റെ നിയമപ്രകാരം മദ്യം വാങ്ങാനെത്തുന്നയാൾ ചോദിക്കുന്ന ബ്രാൻഡ് മാത്രമേ വിൽപനശാലയിലെ ജീവനക്കാരൻ നൽകാവൂ. മറ്റൊരു ബ്രാൻഡ് വാങ്ങാൻ നിർബന്ധിച്ചാൽ അതു കുറ്റകരമാണെന്നു ജീവനക്കാർക്കുള്ള ചട്ടങ്ങളിൽ പറയുന്നു. ഇതിൽ നിന്നു വിപരീതമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശം. ഒരു ബ്രാൻഡ് മദ്യം ബവ്റിജസ് വിൽപനശാലയിൽ…
Read More » -
India
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി കൈയിലില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല
കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നിൽ രണ്ട് ഡോസ് വാക്‌സിനെടുത്തെങ്കിലും നമ്മളില്‍ പലരും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ സൂക്ഷിക്കുന്നുണ്ടാവില്ല. എന്നാല്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാവുന്ന ഒരു സംരംഭം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 9013151515 എന്ന നമ്ബര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് അയക്കുക.ശേഷം കൊവിന്‍ ആപ്പുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ ടൈപ്പ് ചെയ്ത് അയക്കുക. എന്നിട്ട് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത ശേഷം നിങ്ങളുടേയോ കുടുംബാംഗങ്ങളുടേയോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നില്‍.എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ യാത്രക്കാരായ ആളുകള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന മാര്‍ഗമാണിത്. ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഈ വാട്‌സാപ്പ് നമ്ബറിലൂടെ ലഭിക്കും.ഇതിനായി മെനു എന്ന് ടൈപ്പ് ചെയ്താല്‍ സേവനങ്ങളുടെ ലിസ്റ്റ് വരികയും…
Read More » -
Kerala
ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 70000 രൂപ വീണ്ടെടുത്ത് നൽകി പോലീസ്
ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ 70000 രൂപ നഷ്‌ടമായ ആലുവ പറവൂർ സ്വദേശിയായ യുവതിക്ക് പണം വീണ്ടെടുത്ത് നൽകി ആലുവ റൂറൽ സൈബർ പോലീസ്. കഴിഞ്ഞ മാസം 80000 രൂപയുടെ ക്രഡിറ്റ് കാർഡ് കുടിശ്ശിക യുവതിക്ക് അടച്ച് തീർക്കാൻ ഉണ്ടായിരുന്നു. അത് ബാങ്ക് അക്കൗണ്ടിൽ അടച്ചതിനു ശേഷവും വീണ്ടും തുക അടയ്ക്കാൻ മെസ്സേജ് വരികയായിരുന്നു.ഇങ്ങനെ നിരന്തരം ഫോൺ വരികയും യുവതി ഇൻറർനെറ്റിൽ നിന്നും ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ എടുക്കുകയും അവർ നിർദേശിച്ച ആപ്പ് ഡൌൺലോഡ് ചെയ്ത് കാർഡ് വിവരങ്ങൾ കൈമാറുകയുമായിരുന്നു. ഉടൻ തന്നെ അക്കൗണ്ടിൽ ശേഷിച്ചിരുന്ന പണം യുവതിക്ക് നഷ്ടമാകുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി, കെ .കാർത്തിക് അന്വേഷിക്കുകയും സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബാങ്കുമായും പരാതിക്കാരി ഉപയോഗിച്ച ആപ്പുമായും ബന്ധപ്പെട്ട പോലീസ്, തട്ടിപ്പുകാർ കടത്തിയ പണം മരവിപ്പിക്കുകയും അക്കൗണ്ടിൽ തിരികെ എത്തിക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ എം.ബി .ലത്തീഫ് , എസ് ഐ കൃഷ്ണകുമാർ ,…
Read More » -
Kerala
ദിലീപിന് കുരുക്ക് മുറുകുന്നുവോ ?
നടി ആക്രമിക്കപ്പെട്ട സംഭവത്തിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മറ്റൊരു കുറ്റത്തിനും നടന്‍ ദിലീപിനെതിരേ കേസ്.ജാമ്യമില്ല വകുപ്പ് പ്രകാരം ക്രൈം ബ്രാഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും നടത്തിയത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിലുള്ള ചില ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ലോറിയിടിപ്പിച്ച് കൊല്ലാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഈ കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്ന എഫ് ഐ ആറില്‍ പറയുന്നത്.
Read More » -
Kerala
ആൾതാമസമില്ലാത്ത വിട്ടിൽ പുലി കുഞ്ഞുങ്ങളെ കണ്ടെത്തി
പാലക്കാട് അകത്തേതറ ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീടായിരുന്നു ഇത്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
Kerala
കാർ അപകടം:ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു
ചങ്ങനാശേരി: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു.ചങ്ങനാശേരി വെങ്കോട്ട കളത്തിങ്കൽ ബോബിൻ കെ ലാലിച്ചൻ (26)ആണ് മരിച്ചത്.ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന കാറാണ് മാടപ്പള്ളി ഇല്ലിമൂടിന് സമീപത്ത് വച്ച് അപകടത്തിൽ പെട്ടത്.ഇവർ സഞ്ചരിച്ച കാർ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു .
Read More » -
Kerala
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയിൽ
ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിൽ.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫെയ്സ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്. സംഘത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് കറുകച്ചാൽ പോലീസ് പിടികൂടിയത്.ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിൽ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ പേർക്കായുള്ള അന്വേഷണം നടക്കുകയാണെന്നും കറുകച്ചാൽ പോലീസ് അറിയിച്ചു. ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘമെന്നും പോലീസ് കരുതുന്നു.
Read More » -
NEWS
എം.ടിയുടെ തിരക്കഥ സംവിധാനം ചെയ്യുന്നത് മകള്‍ അശ്വതി, നായകന്‍ ആസിഫ് അലി
എം.ടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയിൽ ‘വില്‍പ്പന’ എന്ന കഥ സംവിധാനം ചെയ്യുന്നത് മകൾ അശ്വതി വി. നായര്‍ ആണ്. ആസിഫ് അലിയാണ് നായകൻ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പി’ൽ മമ്മൂട്ടിയാണ് നായകൻ എം. ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി ചലച്ചിത്ര സംവിധായികയാവുന്നു. എം.ടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജി ചലച്ചിത്രത്തിലെ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വതി വി. നായര്‍ ആണ്. എം.ടിയുടെ ‘വില്‍പ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എം.ടിയുടേത് തന്നെ. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ചുമതലയുമുണ്ട് അശ്വതിക്ക്. എം.ടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരാണ് അണിനിരക്കുന്നത്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ്…
Read More » -
India
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ഖ്യാതി വീണ്ടും ദുബായിക്ക്
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബായിക്ക്.ഡിസംബറിൽ മാത്രം 35.42 ലക്ഷം സീറ്റുകളാണ് ദുബായ് നല്‍കിയത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ദുബായെക്കാള്‍ 10 ലക്ഷം സീറ്റുകള്‍ കുറവായിരുന്നുവെന്ന് ആഗോള സഞ്ചാര വിവരദാതാക്കളായ ഒഎജി വ്യക്തമാക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ആംസ്റ്റര്‍ഡാം വിമാനത്താവളം 24.2 ലക്ഷം സീറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടി ആറുലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത്.വര്‍ഷാവസാനത്തോടെ അത് രണ്ടു കോടി എണ്‍പത്തൊന്‍പത് ലക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാരിസിലെ ചാള്‍സ് ഡിഗു, ഇസ്തംബുള്‍ ഫ്രാങ്ക്ഫര്‍ട്ട് , ദോഹ , മഡ്രിഡ് എന്നിവയാണ് തിരക്കേറിയ മറ്റ് രാജ്യാന്തര വിമാനത്താവളങ്ങള്‍.
Read More » -
Kerala
ദുബായിൽ നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ ആളെ കണ്ണൂര്‍ അഞ്ചരക്കണ്ടിയിൽ പോലീസ് പിടികൂടി
കണ്ണൂർ: ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ നിന്നും പോലീസ് പിടികൂടി. തളാപ്പ് ചാലിൽ ജുനൈദ് (24) ആണ് പിടിയിലായത്. പണവിനിമയ സ്ഥാപനമായ ഡിജിറ്റൽ അസറ്റ്സ് കൊമേഴ്ഷ്യൽ ബ്രോക്കർ എൽ.സി.സി. നിന്ന് 27,51,000 ദിർഹവും (ഏകദേശം അഞ്ചരക്കോടി രൂപ) ആയാണ് 2021 ഒക്ടോബർ നാലിന് പ്രതിയും സുഹൃത്തും കൂടി മുങ്ങിയത്.ഇരുവരും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. കമ്പനിയിൽ അടയ്ക്കേണ്ട കളക്ഷൻ തുകയായിരുന്നു ഇത്.കൂടെയുണ്ടായിരുന്നത് പഴയങ്ങാടി സ്വദേശി റിസ്വാനെ പോലീസ് തിരയുന്നുണ്ട്.കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Read More »