KeralaNEWS

വനിതാ കണ്ടക്ടറെ കുത്തിക്കൊന്ന കേസിൽ വിധി ഇന്ന്

കൊല്ലം: കെ.എസ്.ആർ.ടി.സിയിൽ വനിതാ കണ്ടക്ടറായിരുന്ന ഡോമി ബിയർലിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ബാബു വല്ലരിയാൻ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് പ്രസ്താവിക്കും.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.വി.ജയകുമാറാണ് വിധി പറയുന്നത്.
2016 ഓഗസ്റ്റ് 18-നായിരുന്നു സംഭവം. രാത്രി 1.30-ന് ജോലി കഴിഞ്ഞെത്തിയ ഡോമി ബിയർലിയെ  ഉറങ്ങിക്കിടക്കവേ കത്തികൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു.ഇതിനിടയിൽ ഉണർന്ന ഡോമി പ്രാണരക്ഷാർഥം കുളിമുറിയിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ പ്രതി കഴുത്തിന് മാരകമായി മുറിവേൽപ്പിക്കുകയുമായിരുന്നു.
ആരും ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളെ ആശ്രയിച്ച പ്രോസിക്യൂഷൻ 30 സാക്ഷികളെയും 33 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി.

Back to top button
error: