IndiaNEWS

സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ യാത്രക്കാരിൽ നിന്ന്  യൂസര്‍ ഫീസ് ഏർപ്പെടുത്തി റെയിൽവേയുടെ കൊള്ള

യിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി അതത് സ്റ്റേഷനുകളിലെ യാത്രക്കാരില്‍ നിന്ന് അധികനിരക്ക് ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ തീരുമാനം.10 രൂപ മുതല്‍ 50 രൂപ വരെയാവും ഇങ്ങനെ യാത്രക്കാർക്ക് അധികം നൽകേണ്ടി വരിക.ഇത് സംബന്ധിച്ചുള്ള നിർദേശം
എല്ലാ സോണല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ നല്‍കിക്കഴിഞ്ഞു.

വിമാനത്താവളങ്ങളിലെ യൂസര്‍ ഫീസ് മാതൃകയില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കാനാണ് റെയിലവേയുടെ തീരുമാനം. സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരും സീസണ്‍ ടിക്കറ്റ് യാത്രികരുമൊഴികെ മറ്റെല്ലാ യാത്രക്കാരും അധിക തുക നല്‍കണം.ലോക്കൽ  യാത്രക്കാര്‍ 10 രൂപയും റിസർവേഷൻ ചെയ്ത് യാത്ര ചെയ്യുന്നവര്‍ 25 രൂപയുമാണ് അധികം നല്‍കേണ്ടത്.എസിയില്‍ യാത്ര ചെയ്യുന്നവര്‍ 50 രൂപ അധികം നല്‍കണം.സ്റ്റേഷന്‍ നവീകരണത്തിനെന്ന പേരിലാണ്  റെയില്‍വേയുടെ ഈ കൊള്ള.

 

ഏതൊക്കെ സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തേണ്ടതെന്ന് റെയില്‍വേ സോണുകളും ഡിവിഷനുകളും തീരുമാനിക്കും. ഈ സ്റ്റേഷനുകളില്‍ നിന്ന് യാത്ര ചെയ്യുന്നവരാണ് അധികതുക നല്‍കേണ്ടി വരിക.

Back to top button
error: