NEWS

പൂകൃഷിയില്‍ നേട്ടം കൊയ്ത് വീട്ടമ്മ

പൂകൃഷിയില്‍ നിന്ന് മികച്ച വരുമാനമുണ്ടാക്കാം എന്ന് തെളിയിച്ചുകൊണ്ടാണ് ഇപ്പാൾ ഷീബ വാർത്തകളിൽ ഇടം നേടിയത്. നാട്ടിലെ പൂക്കടകളില്‍ നിന്നും ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ക്കുമെല്ലാം നാടന്‍ പൂവ് തേടി നിരവധിപേര്‍ ഈ തോട്ടത്തില്‍ എത്തുന്നു. മുദാക്കല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മുന്‍ മെമ്പറായ ഷീബ നാട്ടുകാരുടെ എന്താവശ്യത്തിനും എപ്പോഴും മുന്നിലുണ്ടാവും

ഷീബ എന്ന വീട്ടമ്മയുടെ കഥ വ്യത്യസ്ഥമാണ്. അടുക്കളയുടെ അതിരുകൾക്കു വെളിയിലാണ് സ്ത്രീയുടെ ജീവിതം എന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് ഷീബ.
മുൻ പഞ്ചായത്ത് മെംബറായ ഈ വീട്ടമ്മ അന്നും ഇന്നും നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിലുണ്ട്.
ഷീബ ഇപ്പാൾ വാർത്തകളിൽ ഇടംനേടിയത്
പൂകൃഷിയില്‍ നിന്ന് മികച്ച വരുമാനമുണ്ടാക്കാം എന്ന് തെളിയിച്ചു കൊണ്ടാണ്.
മുദാക്കല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മുന്‍ മെമ്പറായ ഷീബ ജമന്തി പൂകൃഷിയിലൂടെയാണ് മികച്ച വരുമാനം കണ്ടെത്തുന്നത്.

ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ജമന്തി പൂക്കളുടെ വര്‍ണ്ണമാണ് ഷീബയുടെ അധ്വാനത്തില്‍ വിസ്മയ കാഴ്ചയാകുന്നത്.
കൃഷിയോടുള്ള താത്പര്യം കുട്ടിക്കാലത്തെ ഉണ്ടായിരുന്ന ഷീബ മുന്‍ കാലങ്ങളില്‍ വീട്ടിലൊരുക്കിയ പച്ചക്കറി കൃഷിയിലും നൂറു മേനി വിളവെടുത്ത് ശ്രദ്ധ നേടിയിരുന്നു. പൂകൃഷി ഇതാദ്യമായാണ് ചെയ്തത്.

സമീപത്തെ പൂക്കടകളില്‍ നിന്നും ആഘോഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെല്ലാം നാടന്‍ പൂവ് തേടി നിരവധിപേര്‍ ഈ തോട്ടത്തില്‍ എത്താറുണ്ട്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലൂസ് ഫ്ലവര്‍ കള്‍ട്ടിവേഷന്‍ സ്കീമിന്റെ ഭാഗമായി മുദാക്കല്‍ കൃഷിഭവനില്‍ നിന്ന് ലഭിച്ച ജമന്തി വിത്തുകളാണ് ഷീബയെ പൂകൃഷിയിലേക്ക് എത്തിച്ചത്.

പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. ജമന്തി ചെടിയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ നിറയെ പൂക്കുന്നുമുണ്ട്.
അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്തേക്ക് ജമന്തി കൃഷി വ്യാപിപ്പിക്കണമെന്നാണ് ഷീബയുടെ മോഹം. 2015-ല്‍ ഗ്രൂപ്പ്‌ കൃഷിക്കുള്ള അവാര്‍ഡും ഷീബ നേടിയിരുന്നു.

Back to top button
error: