KeralaNEWS

മാതാപിതാക്കൾക്ക് മദ്യം നൽകി മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മൂന്നു പേർ അറസ്റ്റിൽ

ത്തനംതിട്ട: മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെയാണ് ഇന്നലെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ നവംബറിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
.

പമ്പാ സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പ്രതികള്‍ ചേർന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സൗഹൃദത്തിലാക്കിയതിന് ശേഷമായിരുന്നു പീഡനം.വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലത്തെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Back to top button
error: