KeralaNEWS

ഉപ്പോളം വരില്ല ഉപ്പിലിട്ടതെങ്കിലും ഇത് വായിക്കാതെ പോകരുത്

ത് ചൂടുകാലമാണ്.സോഡാനാരങ്ങ വെള്ളത്തിന് ടേസ്റ്റ് കൂട്ടുവാൻ  അൽപ്പം ഉപ്പും കൂടി അതിലിടുവാൻ നാം കടക്കാരോട് ആവശ്യപ്പെടും. നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്.ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് അത്. കാരണം അറിയാമോ….?

പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോൾ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം അലക്കുക.കളര്‍ ഇളകി പോവുകയില്ല.വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌.ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെയും പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കുകയില്ല.കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും  ദ്രവിപ്പിക്കാൻ ഉപ്പിന് കഴിയും.നമ്മുടെ പല ആന്തരികാവയവങ്ങളെയും.ഉപ്പിട്ടാൽ മീൻ ചീയില്ല,ഉണക്കമീനിൽ ഉപ്പല്ലേയുള്ളത് എന്ന ചോദ്യമൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ.
പഴങ്ങളിലും സാലഡുകളിലും ഉപ്പിട്ട് കഴിക്കരുതെന്നു പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.രുചിക്കും പുളിപ്പ് മാറ്റാനുമായും ഉപയോഗിക്കുന്ന ഉപ്പ്‌ ശരീരത്തിന്‌ അത്ര ആവശ്യമില്ലാത്ത ഒന്നാണ്. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറം തള്ളുന്നത് മൂത്രത്തിലൂടെയും  വിയര്‍പ്പിലൂടെയുമാണ്.ഇത് പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്‌ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന്‌ ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുകയും ചെയ്യും.
ഉപ്പ്‌ ചെയ്യുന്ന ദോഷമെന്താണ്‌….?
വസ്‌ത്രങ്ങളില്‍ എന്താണത്‌ ചെയ്യുന്നതെന്ന്‌ നാം കണ്ടുവല്ലോ. വസ്‌ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത്‌ അനുവദിക്കുന്നില്ല.അതുതന്നെയാണ് അത്  ശരീരത്തിലും ചെയ്യുന്നത്.അതായത്‌ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടാന്‍ ഉപ്പ്‌ അനുവദിക്കില്ല. ഉപ്പ്‌ ശരീരത്തില്‍ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും.
പാമ്പ്‌, നീര്‍ക്കോലി, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ്‌ ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാൻ ‍നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യവും ഇതു തന്നെയാണ്‌.വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ്‌ ശരീരത്തില്‍ ചെല്ലാതിരിക്കണം.
ഉപ്പ്‌ ശരീരത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരുന്നാല്‍ അകത്തു പ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.
ഉപ്പ്‌ ശരീരത്തെ മറ്റു പല രീതിയിലും വല്ലാതെ ദ്രോഹിക്കുന്നുണ്ട്‌. അസ്വസ്ഥത, ശരീരമാകെ വേദന എന്നിവ ഉപ്പിന്റെ ആധിക്യം മൂലം അനുഭവപ്പെടുന്നു. കഴിക്കുന്ന ഉപ്പ്‌ മൂത്രത്തില്‍ കൂടി നീക്കം ചെയ്യപ്പെടാതെ ബാക്കി വന്നാല്‍ അതിന്റെ അംശങ്ങള്‍ അടിഞ്ഞുകൂടി കിഡ്‌നി യിലും മൂത്രസഞ്ചിയിലും പരലുകളായി കിടക്കുന്നു. അതാണ്‌ മൂത്രത്തിലെ കല്ല്‌.
ഉപ്പിന്റെ ദോഷം ഇത്രത്തോളമുണ്ടെങ്കില്‍ ഉപ്പിലിട്ടതിന്റെ സ്ഥിതിയും മറിച്ചാവില്ലായെന്ന്‌ നാം അറിയണം. അതിനാല്‍ ഉപ്പിലിട്ട യാതൊന്നും കഴിക്കാതിരിക്കുക. ഉപ്പിലിട്ട വസ്‌തുക്കളെ ദഹിപ്പിക്കാന്‍ ആമാശയത്തിന്‌ പ്രയാസമാണ്‌.ഇത് അൾസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകും.
അയഡയ്‌സ്‌ഡ്‌ ഉപ്പ്‌ ഉപയോഗിക്കണമെന്നത്‌ കുത്തക വ്യാപാരികളുടെ ഒരു തട്ടിപ്പു മാത്രമാണ്.അയഡിന്‍ ചേര്‍ത്ത ഉപ്പ്‌ തീരെ ഉപയോഗിക്കാന്‍ പാടില്ല. അയഡിന്‍ സസ്യ ആഹാരത്തിലൂടെ കിട്ടേണ്ട ഒന്നാണ്.അല്ലാതെ രാസവസ്‌തുവായി ലഭിക്കേണ്ടതല്ല.ഇങ്ങനെ ഉപയോഗിക്കുന്നത്‌ അപകടമാണ്‌. അസംഖ്യം രോഗങ്ങള്‍ ഇതുവഴി ഉണ്ടാകുമെന്ന്‌ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു.
 ഉപ്പിട്ടു വച്ച ചട്ടിപോലെ എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ടല്ലോ. പാറകള്‍ ദ്രവിച്ച്‌ മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന്‍ തടങ്ങളിലും മറ്റും ഉപ്പ്‌ വിതറാറുണ്ട്‌.നല്ല വളമാണ് എന്ന പേരിലാണെങ്കിൽ പോലും!
ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന്‌ അല്‌പം ഉപ്പ്‌ കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക്‌ തിന്നാവുന്ന പച്ചക്കറികളിലും, പഴങ്ങളിലും  ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ത്ത്‌ കുടിക്കുന്നതും അത്ര നല്ല പ്രവണതയല്ല.
ദാഹിക്കുമ്പോള്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ അകത്തെത്തിയ ഉപ്പിനെ ശരീരത്തില്‍ നിന്ന്‌ പുറംതള്ളാന്‍ വേണ്ടി ശരീരത്തിലെ ജലാംശം മുഴുവൻ വേണ്ടി വരും.അതോടെ ദാഹം ഇരട്ടിയായി വര്‍ധിക്കുകയും ചെയ്യും.
ചുണ്ടുകള്‍ ഉണങ്ങി വരളുക, ചര്‍മം ചുളിയുക, ദാഹം തോന്നിക്കൊണ്ടിരിക്കുക, മുടി കൊഴിയുക, രക്ത സമ്മർദ്ദത്തില്‍ വ്യതിയാനം അനുഭവപ്പെടുക,
സന്താനോല്‌പാദനശേഷി നഷ്‌ടപ്പെടുക എന്നതെല്ലാം ഉപ്പ് അധികം ഉള്ളിൽ ചെല്ലുന്നതിന്റെ ദോഷഫലങ്ങളാണ്.അയഡിന്റെ അളവ് അധികമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ അസംഖ്യം രോഗങ്ങൾക്ക് അത് കാരണമാകുമെന്ന്  വൈദ്യശാസ്ത്രവും പറയുന്നു.
(മാര്‍ട്ടിന്‍ഡേര്‍-ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌’- പബ്ലിഷ്‌ഡ്‌ ബൈ `ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍’ എന്ന പുസ്‌തകത്തിലും ഉപ്പ് അധികമായി ശരീരത്തില്‍ പ്രവേശിച്ചാലുള്ള അപകടങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്നുണ്ട്)
 ഗോയിറ്റര്‍, തൈറോയിഡ്‌, രക്തസമ്മർദ്ദം.. തുടങ്ങി പല രോഗങ്ങളും അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്.പക്ഷെ
അയഡിന്റെ കുറവ് നികത്താൻ ഉപ്പ് അധികം ഉപയോഗിക്കുകയല്ല വേണ്ടത് കടൽമത്സ്യം, പച്ചക്കറികൾ, (അയഡിൻ അടങ്ങിയ ധാരാളം പച്ചക്കറികൾ ഉണ്ട്) അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് അതിന്റെ പോംവഴി.

Back to top button
error: