KeralaNEWS

ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്ബലമേട്ടിലെ മകരജ്യോതി തെളിയുക.
ഉച്ചയ്ക്ക് 2.29നാണ് മകരസംക്രമ മുഹൂര്‍ത്തം.പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും.തുടർന്ന് 6.30നും 6.45നും മധ്യേ ദീപാരാധന.ശേഷമാണ് മകരജ്യോതി, മകരവിളക്ക് ദര്‍ശനം.

Back to top button
error: